26/09/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ കൾച്ചറൽ മുസ്‌ലിം ആണ്, കണ്ണൂരിൽ സ്ഥാനാർഥി നിർണയം ജാതി-മത സമവാക്യങ്ങൾ നോക്കിയല്ല’: എ.എൻ ഷംസീർ

 ‘ഞാൻ കൾച്ചറൽ മുസ്‌ലിം ആണ്, കണ്ണൂരിൽ സ്ഥാനാർഥി നിർണയം ജാതി-മത സമവാക്യങ്ങൾ നോക്കിയല്ല’: എ.എൻ ഷംസീർ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുപറ്റി എന്ന സിപിഎം റിവ്യൂ റിപ്പോർട്ടിലെ പരാമർശവും താൻ മത്സരരംഗത്തുനിന്ന് മാറിനിന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂരിൽ ജാതി-മത സമവാക്യങ്ങൾ നോക്കിയല്ല പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും ഒരു മലയാള മാധ്യമ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

താനൊരു ‘കൾച്ചറൽ മുസ്‌ലിം’ ആണെന്നും അതിനപ്പുറം പ്രാക്ടീസിങ് അല്ലെന്നും ഷംസീർ പറഞ്ഞു. കണ്ണൂരിലെ സ്ഥാനാർഥി പട്ടികയിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരുന്നില്ല എന്ന പാർട്ടി റിവ്യൂ റിപ്പോർട്ടിലെ കണ്ടെത്തൽ ശരിയാണെങ്കിലും, മാധ്യമങ്ങൾ നൽകുന്ന വ്യാഖ്യാനം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ പല കാരണങ്ങൾ കൊണ്ടാണ് മികച്ച സ്ഥാനാർഥികളെ നിർത്തിയതെന്നും തോറ്റപ്പോൾ മാധ്യമങ്ങൾ പല കാരണങ്ങൾ കണ്ടെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിശാല സംസ്ഥാനസമിതി യോഗം ശാസിച്ചെന്ന വാർത്തകളും ഷംസീർ തള്ളി. കൺസ്ട്രക്റ്റീവ് ആയ വിമർശനങ്ങൾ പാർട്ടി സ്വീകരിക്കുമെന്നും ഡിസ്ട്രക്റ്റീവ് ആയവ തള്ളുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിക്കാതെ നേതൃത്വം കൂട്ടായാണ് ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും പോരായ്മകൾ മറികടക്കാനുള്ള തീരുമാനങ്ങൾ കോഴിക്കോട് യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: