19/10/2026
[fontresizer_tawhidurrahmandear_widget]

‘ഇഡി നൽകിയത് റിപ്പോർട്ട് മാത്രം’; പിണറായിയുടെ വാദങ്ങളെ ഹൈക്കോടതിയിൽ പിന്തുണച്ച് സർക്കാർ

 ‘ഇഡി നൽകിയത് റിപ്പോർട്ട് മാത്രം’; പിണറായിയുടെ വാദങ്ങളെ ഹൈക്കോടതിയിൽ പിന്തുണച്ച് സർക്കാർ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ഹൈക്കോടതിയിൽ പിന്തുണച്ച് സംസ്ഥാന സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കാരിന് കൈമാറിയത് കേവലമൊരു റിപ്പോർട്ട് മാത്രമാണെന്നും, സാക്ഷിമൊഴികളോ മറ്റ് അനുബന്ധ രേഖകളോ ഇതിനൊപ്പം നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടിക്കെതിരായ അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹരജിക്കാരനായ കെ.എം ഷാജഹാന്റെ വിശ്വാസ്യതയെയും ഹരജിയുടെ നിയമസാധുതയെയും ചോദ്യം ചെയ്ത് സർക്കാരും മറ്റ് എതിർകക്ഷികളും ശക്തമായ വാദങ്ങൾ ഉന്നയിച്ചു.

പൊതുതാൽപ്പര്യ സ്വഭാവമുള്ള ഹരജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നും അത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നും പി.എ മുഹമ്മദ് റിയാസും കോടതിയിൽ വാദിച്ചു. ഷാജഹാനെ അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയായി കാണാനാകില്ലെന്നും മുൻപ് മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പ്രതികൂല പരാമർശങ്ങൾ നടത്തി മാപ്പപേക്ഷിച്ച ചരിത്രം ഇയാൾക്കുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാതെയാണ് ഹരജിക്കാരൻ നേരിട്ട് ഹൈക്കോടതിയിലെത്തിയതെന്നും എതിർകക്ഷികൾ കൂട്ടിച്ചേർത്തു.

Also read: