19/10/2026
[fontresizer_tawhidurrahmandear_widget]

‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം’; അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

 ‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം’; അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമായി പൊന്നാനി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്നായിരുന്നു സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ നന്ദകുമാറിന്റെ പരാമർശം.

പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു വിവാദ പ്രസ്താവന. പിണറായി വിജയൻ, കെ.കെ ശൈലജ അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് മുൻ എംഎൽഎയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായത്.

മലപ്പുറം ജില്ലയ്ക്ക് സവിശേഷ സാഹചര്യങ്ങളുണ്ടെന്നും മതമൗലിക വർഗീയവാദികളുടെ കൂടായ ജില്ലയിൽ അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകേണ്ട രാഷ്ട്രീയ കടമ പാർട്ടി പരിശോധിക്കുമെന്നും നന്ദകുമാർ പറഞ്ഞു.

മലപ്പുറം ജില്ലയെയും അവിടുത്തെ ജനങ്ങളെയും തീവ്രവാദ സ്വഭാവമുള്ളവരായി ചിത്രീകരിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Also read: