28/09/2026
[fontresizer_tawhidurrahmandear_widget]

Tags :CPM

Kerala

‘അണികൾക്കിടയിലെ അനധികൃത സ്വത്ത് സാമ്പാദനത്തിൽഇടപെടാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്’: എം.വി ഗോവിന്ദൻ

കോഴിക്കോട്: അണികൾക്കിടയിലെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പാർട്ടി ശക്തമായി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയും ജനറൽ കമ്മിറ്റിയും തയ്യാറാക്കിയ സംഘടനാ രേഖയിൽ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനം സംസ്ഥാന കമ്മിറ്റിയിൽ തുടങ്ങി താഴേത്തട്ടിലുള്ള കമ്മിറ്റികളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ [&Read More

Kerala

‘വി.ഡി സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം’: ജി. സുധാകരൻ

അമ്പലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശൻ മികച്ച രീതിയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതുവരെ ഭരണത്തിൽ യാതൊരു അപാകതയും വന്നിട്ടില്ലെന്നും ജി. സുധാകരൻ എംഎൽഎ. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയുന്ന വാക്കിൽ ഉറച്ചുനിൽക്കുന്നതാണ് സതീശന്റെ പ്രധാന ഗുണം. കാര്യങ്ങൾ തുറന്നുപറയാനും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താനും അദ്ദേഹം തയ്യാറാകാറുണ്ട്. ആരോഗ്യവാനായ ഒരു മുഖ്യമന്ത്രിയായതിനാൽ ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കൂടെയുള്ള മന്ത്രിമാരുടെ പബ്ലിക് ഇമേജ് കണക്കിലെടുത്ത് എല്ലാവരെയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും [&Read More

Main story

പിണറായിയുടെ സോഷ്യൽ മീഡിയ മുഖം മിനുക്കിയത് 12 പേർ; നൽകിയത് മൂന്ന് കോടി! കണക്ക്

തിരുവനന്തപുരം: വ്യക്തിഗത സ്റ്റാഫുകൾക്ക് പുറമെ, പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി 12 അംഗ ടീമിനെ നിയമിക്കുകയും ഇവർക്ക് ശമ്പളമായി 3 കോടിയിലധികം രൂപ നൽകുകയും ചെയ്തതായി വിവരാവകാശ രേഖ. മന്ത്രിമാർക്കോ പ്രതിപക്ഷ നേതാവിനോ ഇല്ലാത്ത പ്രത്യേക സംവിധാനമാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കായി ഒരുക്കിയത്. 2022 മേയിലാണ് 12 പേരെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. തുടക്കത്തിൽ ആറ് മാസത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു. ടീമിന്റെ തലവന് പ്രതിമാസം 78,750 രൂപയും രണ്ടാമന് [&Read More

Main story

‘ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാവാത്ത തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ?’ സിപിഎം

കോഴിക്കോട്: തെറ്റുതിരുത്താനെന്ന പേരിൽ സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് പുരോഗമിക്കവേ, രൂക്ഷമായ ചോദ്യങ്ങളുമായി കെ.കെ. രമ എംഎൽഎ. നേതൃത്വം ചെയ്തുകൂട്ടിയിട്ടുള്ള രാഷ്ട്രീയവും സംഘടനാപരവുമായ തെറ്റുകൾ തിരുത്താൻ കോഴിക്കോട് യോഗം ചേരുന്നവരോട് ഒരൊറ്റ ചോദ്യം മാത്രമാണുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രമയുടെ വിമർശനം. ഇതേ കോഴിക്കോടിന്റെ മണ്ണിൽ വെട്ടിനുറുക്കി തീർത്തുകളഞ്ഞ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത പാർട്ടിക്ക് ഉണ്ടോയെന്ന് അവർ ചോദിച്ചു. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദനും [&Read More

Kerala

‘എനിക്കെതിരെ പറഞ്ഞവരുടെ ഭാര്യമാർക്ക് ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി കൊടുത്തത്’; സിപിഎം നേതാക്കളുടെ

ആലപ്പുഴ: സി.പി.എം നേതാക്കളായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു സുധാകരന്റെ പരാമർശം. സഹകരണ വകുപ്പിന് കീഴിൽ ഇവർക്ക് ജോലി വാങ്ങി നൽകിയ താൻ സ്വന്തം കുടുംബത്തിൽ ആർക്കും ജോലി കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “അഴിമതിക്കെതിരെ പോരാടിയ ആളെ അയാളുടെ ജീവിതത്തിന്റെ ഏതാണ്ട് ലാസ്റ്റ് ഭാഗത്തേക്ക് നീങ്ങുമ്പോൾ നശിപ്പിക്കാനാണ് നീക്കം. ചുമ്മാതാണ്, നടക്കത്തില്ല. എനിക്കെതിരെ പറഞ്ഞ ആളുടെ ഭാര്യ ജോലിയില്ലാതെ നിന്നപ്പോൾ [&Read More

Main story

‘എന്നെ ലക്ഷ്യമിട്ട് ഒരു ക്യാംപെയ്നും പാർട്ടിക്കുള്ളിലില്ല, ഇ.ഡി നടപടി പാർട്ടി പ്രതിച്ഛായയ്ക്ക് അനുകൂലം,

കോഴിക്കോട്: കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയുടെ അജൻഡയിൽ പാർട്ടി നേതൃമാറ്റം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ധാർഷ്ട്യം, ആഡംബര ജീവിതശൈലി, സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ദുഷ്പ്രവണതകൾ തിരുത്താൻ നടപടി സ്വീകരിക്കുക മാത്രമല്ല, അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിശാല സംസ്ഥാന സമിതിക്ക് പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയില്ലെങ്കിലും കേന്ദ്രകമ്മിറ്റി മുൻപ് ഇത്തരം യോഗങ്ങൾ ചേർന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംഘടനാപരമായ ദൗർബല്യം പരിഹരിക്കുക, രാഷ്ട്രീയ [&Read More

Kerala

‘തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണങ്ങൾ ജനം ചവറ്റുകൊട്ടയിലെറിഞ്ഞു’: പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എല്ലാ ആരോപണങ്ങളെയും പാർട്ടി അതിജീവിക്കുമെന്നും തകർത്തു കളയാമെന്ന ദുർമോഹം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയാകും മുൻപേ തനിക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയായപ്പോഴും ഹീനമായ ആക്രമണങ്ങൾ തുടർന്നു. 2016Read More

Kerala

‘മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സംഭാഷണം; സിപിഎമ്മിൽ പരാതി,

തിരുവനന്തപുരം: മഹിളാ അസോസിയേഷൻ പാറശാല ഏരിയ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പാറശാല ഏരിയ കമ്മിറ്റിക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി. വിഷയത്തിൽ ആദ്യം പാർട്ടി ഏരിയ കമ്മിറ്റിക്ക് മഹിളാ അസോസിയേഷൻ ഭാരവാഹിയും മകളും നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. തുടർന്നാണ് പരാതിക്കാർ സി.പി.എം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഏരിയ കമ്മിറ്റിയിലെ രണ്ട് വനിതാ അംഗങ്ങളെ പാർട്ടി [&Read More

Main story

‘കമ്മ്യൂണിസ്റ്റ് പാർട്ടി പിരിവിനോട് ഇപ്പോൾ സുധാകരന് പുച്ഛം; ഭാര്യയുടെ പേരിലെ ഭൂമി ഏത്

ആലപ്പുഴ: ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ. ജി. സുധാകരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്. സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി രംഗത്തെത്തി. ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും, 2021Read More

Kerala

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം’- പി.

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തിലെ തെരുവുകളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിന ഘോഷയാത്ര മാത്രമാണുണ്ടായിരുന്നത്, അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ പറഞ്ഞു. ആർഎസ്എസ് ആരംഭിച്ച ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടരുകയാണ്. നേരത്തെ [&Read More