‘സ്വകാര്യ ബസുകൾ മദയാനയെപ്പോലെ, അവർക്ക് പൊലീസിനെയും നിയമത്തെയും ഭയമില്ല’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ വിമർശനം. റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലെന്നും കോടതി പറഞ്ഞു. എന്തും ചെയ്യാമെന്നാണ് അവരുടെ [&Read More