05/09/2026
[fontresizer_tawhidurrahmandear_widget]

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ അനുമതി; കാറുകള്‍ക്ക് 10% നിരക്ക് കൂടും

 പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ അനുമതി; കാറുകള്‍ക്ക് 10% നിരക്ക് കൂടും

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി. പക്ഷെ, നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. പുതിയ നിരക്ക് അതിനുശേഷമായിരിക്കും നടപ്പാക്കുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോൾ നിരക്ക് കൂട്ടാൻ പാടില്ലെന്ന് 2025 ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവ് പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന തടയുകയും ചെയ്തു. അതിനാൽ 2024ലെ ടോൾ നിരക്കാണ് പാലിയേക്കരയിൽ ഇപ്പോഴും പിരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ടോൾ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടിവരും.

ഒരു ഭാഗത്തേക്ക് കാറുകൾക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നിൽകൂടുതൽ യാത്രകൾക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങൾക്ക് 160 രൂപയായിരുന്നത് 170 രൂപയാകും. ഒന്നിൽകൂടുതൽ യാത്രകൾക്ക് 240 രൂപയായിരുന്നത് 255 ആയി. ബസുകൾക്കും ട്രക്കുകൾക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345ഉം ഒന്നിൽകൂടുതൽ യാത്രകൾക്ക് 485 ആയിരുന്നത് 515രൂപയുമായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു യാത്രക്കുണ്ടായിരുന്ന 515 രൂപയെന്ന് 550ഉം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 775 രൂപയെന്നത് 825 രൂപയുമായി.

സെപ്റ്റംബർ ഒന്നു മുതലുള്ള പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈക്കോടതി നിർദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കുവെന്നും സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ടോൾ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.

Also read: