24/06/2026
[fontresizer_tawhidurrahmandear_widget]

ബിജെപിക്ക് കനത്ത തിരിച്ചടി: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

 ബിജെപിക്ക് കനത്ത തിരിച്ചടി: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിപിഎം നേതാവും കൗണ്‍സിലറുമായ എസ്.പി ദീപക് നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി.

കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് ജനപ്രതിനിധികൾ ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് കോടതി വിലയിരുത്തി. ഔദ്യോഗിക വാചകങ്ങളിൽ മാറ്റം വരുത്താൻ സഭാംഗങ്ങൾക്ക് നിയമപരമായി അധികാരമില്ല.

ചട്ടം ലംഘിച്ച കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യമെങ്കിലും, കോടതി സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് ചെയ്തത്. നേരത്തെ, സത്യപ്രതിജ്ഞയില്‍ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Also read: