02/08/2026
[fontresizer_tawhidurrahmandear_widget]

ആർ. സുഗതന്റെ അവധി: അനുമതിക്കത്തിൽ ദുരൂഹതയെന്ന് സർക്കാർ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായേക്കും

 ആർ. സുഗതന്റെ അവധി: അനുമതിക്കത്തിൽ ദുരൂഹതയെന്ന് സർക്കാർ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി നടന്ന ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ ആസൂത്രിത ഇടപെടലുണ്ടെന്ന് സർക്കാർ വിലയിരുത്തൽ. ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാണ് സർക്കാർ സംശയിക്കുന്നത്. തദ്ദേശ വകുപ്പിന്റെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് കത്ത് നൽകിയതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.

മന്ത്രിയുടെ നിർദേശം ലംഘിച്ച തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൗൺസിൽ അവധി അപേക്ഷ പാസാക്കിയാൽ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 18-നാണ് ചിത്ര പി. അരുണിമ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അവധിക്ക് അനുമതി നൽകിയത്.

ഈ അനുമതി കത്തിന്റെ ബലത്തിലാണ് മേയർ വി.വി രാജേഷ് കൗൺസിൽ യോഗത്തിൽ വിഷയം അവതരിപ്പിച്ചതും മേയറുടെ കാസ്റ്റിങ് വോട്ടോടെ (51 പേരുടെ പിന്തുണയോടെ) അവധി അപേക്ഷ പാസാക്കിയതും. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന് തുടർച്ചയായ മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ അംഗത്വം നഷ്ടമാകും. ഇത് ഒഴിവാക്കാനാണ് ഭരണപക്ഷം അവധി നീക്കം നടത്തിയത്. നേരത്തെ കൗൺസിലിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്റെ ആവശ്യം ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു.

Also read: