തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതിൽ തുടർനടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നേരത്തെ ആഭ്യന്തരവകുപ്പിനാണ് സുഗതൻ അവധിക്കായി അപേക്ഷ നൽകിയിരുന്നത്. ജയിൽ വകുപ്പിലേക്ക് നൽകിയ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിനോട് അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ കത്താണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കൗൺസിൽ [&Read More
Tags :R Sugathan
ആർ. സുഗതന്റെ അവധി: അനുമതിക്കത്തിൽ ദുരൂഹതയെന്ന് സർക്കാർ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി നടന്ന ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ ആസൂത്രിത ഇടപെടലുണ്ടെന്ന് സർക്കാർ വിലയിരുത്തൽ. ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാണ് സർക്കാർ സംശയിക്കുന്നത്. തദ്ദേശ വകുപ്പിന്റെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് കത്ത് നൽകിയതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. മന്ത്രിയുടെ നിർദേശം ലംഘിച്ച തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൗൺസിൽ അവധി അപേക്ഷ പാസാക്കിയാൽ [&Read More
തിരുവനന്തപുരം: കാപ്പാ കേസിൽപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിച്ചു. കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയറുടെ കാസ്റ്റിങ് വോട്ടോടെയാണ് അവധി അപേക്ഷ പാസായത്. മേയറുടെ വോട്ടും യുഡിഎഫ് വിമതൻ സുധീഷിന്റെ പിന്തുണയും ഉൾപ്പെടെ 51 പേർ അപേക്ഷയെ അനുകൂലിച്ചു. അവധി അനുവദിച്ചതിനെത്തുടർന്ന് കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് അരങ്ങേറിയത്. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ [&Read More
തൃശൂർ: കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്‌തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജയിലിനുള്ളിൽ വെച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതൻ ഇക്കുറി സത്യപ്രതിജ്ഞ ചെയ്‌തത്. നേരത്തെ ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ [&Read More
തിരുവനന്തപുരം: കാപ്പ കേസിൽ അകപ്പെടുകയും ഒപ്പം കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്ന അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം നീളുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലൂടെ അടിയന്തരമായി പുറത്തിറങ്ങാനുള്ള നീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24Read More
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ബിജെപിRead More
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. സുഗതന്റെ ജയിൽവാസം. കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന് അടുത്ത നാല് ആഴ്ചയ്ക്കകം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിലോ, അടുത്ത കോർപറേഷൻ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അംഗത്വം നഷ്ടമാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ 50 ബിജെപി പ്രതിനിധികളുടെയും ഒരു സ്വതന്ത്രന്റെയും അടക്കം 51 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടമാകുന്നതോടെ ഭരണകക്ഷിക്ക് കോർപറേഷനിലെ കേവലഭൂരിപക്ഷം നഷ്ടമാകും. ഇത് കോർപറേഷൻ ഭരണത്തിന്റെ [&Read More
തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വഴോട്ട്കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയിൽ റീൽസ് ഭരണമാണെന്നും സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ ശിവൻകുട്ടി പരിഹസിച്ചു. “ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്ന് ന്യായമായി സംശയിക്കുന്നു. പോലീസ് [&Read More
‘സുഗതൻ ഗുണ്ടയല്ല, ജനപ്രതിനിധിയാണ്; പോലീസ് നടത്തിയത് പട്ടിഷോ’: ആഭ്യന്തരമന്ത്രിയെ തള്ളി ആർ. ശ്രീലേഖ
തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി മുൻ ഡിജിപിയും വട്ടിയൂർക്കാവ് കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സുഗതൻ ഗുണ്ടയല്ലെന്നും ജനപ്രതിനിധിയാണെന്നും വ്യക്തമാക്കിയ ശ്രീലേഖ, ആഭ്യന്തരമന്ത്രിയെ തള്ളിയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരമാണ് സുഗതനെതിരെ പോലീസ് കേസുകൾ എടുക്കുന്നതെന്ന് അവർ ആരോപിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിനെ സിപിഎം സർക്കാർ പ്രത്യേക താല്പര്യത്തോടെ നിയമിച്ചതാണെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നിയമനമെന്നും ശ്രീലേഖ പറഞ്ഞു. ഇത് ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കിലും [&Read More