23/10/2026
[fontresizer_tawhidurrahmandear_widget]

Tags :PA Mohammed Riyas

Kerala

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഇ.ഡി കത്തിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. എസ്.ഐ.ടി രൂപീകരിച്ചായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നേതൃത്വം വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടിയായി 3.28 [&Read More

Main story

‘ലക്ഷ്യം പിണറായിയോ റിയാസോ അല്ല, പാർട്ടിയാണ്’; ഇഡിയുടെ പുതിയ കഥകൾക്ക് പിന്നിൽ കേന്ദ്ര

തിരുവനന്തപുരം: ഇഡിയുടെ യഥാർത്ഥ ലക്ഷ്യം പിണറായി വിജയനോ പി.എ. മുഹമ്മദ് റിയാസോ അല്ലെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് നീക്കം നടത്തുകയാണ്. ഇത് അദ്ദേഹത്തിനെതിരായ വ്യക്തിപരമായ നീക്കമല്ല, മറിച്ച് പാർട്ടിയെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇഡി പുതിയ കഥകൾ രചിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങാത്തവരെ വശത്താക്കാൻ അന്വേഷണ ഏജൻസികളെ [&Read More

Main story

‘റെയ്ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല, വാരിസിനെതിരെ കൃത്യമായ തെളിവുണ്ട്’; ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം

തിരുവനന്തപുരം: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്‌ഡിന്റെ സമയത്ത് നൽകുന്ന മൊഴി പിൻവലിക്കാൻ സാധിക്കില്ലെന്നും, റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകളെ സാധൂകരിക്കാനാണ് ഇത്തരം മൊഴികൾ രേഖപ്പെടുത്തുന്നതെന്നും ഇ.ഡി വ്യക്തമാക്കി. കേസിന്റെ വിചാരണ വേളയിൽ മാത്രമേ മൊഴി മാറ്റിപ്പറയാൻ സാധിക്കൂ എന്നാണ് ഇ.ഡി നിലപാട്. ഹസൻ വാരിസിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും റിയാസിനെതിരെ കൂടുതൽ മൊഴികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥർ [&Read More

Kerala

റിയാസിനെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി; ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

തിരുവനന്തപുരം: സി.എം.ആർ.എൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) സമാനതകളില്ലാത്ത ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ് രംഗത്തെത്തി. ഇരുപത്തിരണ്ടുകാരിയായ തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച് വ്യാജ മൊഴിയിൽ ഒപ്പിടീക്കുകയായിരുന്നു എന്ന് വാരിസ് തുറന്നടിച്ചു. മുഹമ്മദ് റിയാസിൽ നിന്ന് താൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ ഇയാൾ, തന്റെ പേരിൽ ഇ.ഡി രേഖപ്പെടുത്തിയ മൊഴി [&Read More

Kerala

‘ഒരു തെറ്റും ചെയ്തിട്ടില്ല, പേടിച്ചുപോയെന്ന് കരുതേണ്ട; മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകൾ’-

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുൻമന്ത്രി മുഹമ്മദ് റിയാസ്. ആരും പേടിച്ചുപോയെന്ന് കരുതേണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെ,” എന്നും റിയാസ് പ്രതികരിച്ചു. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും നിരപരാധിത്വം പൂർണമായി തെളിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ [&Read More

Kerala

മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിഷയത്തിൽ കടുപ്പിച്ച് അസാധാരണ നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അഴിമതി തടയൽ നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അഴിമതി തടയൽ നിയമം 66(2) വകുപ്പ് പ്രകാരം കേസിൽ സമാഹരിച്ച തെളിവുകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ടും ഇ.ഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇ.ഡി നിർദ്ദേശിച്ചിരിക്കുന്നത്. കേസുമായി [&Read More

Kerala

പിണറായിയുടെയും റിയാസിൻ്റെയും വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍ട്ട്

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂരിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയാണ് നേതൃത്വം നൽകിയത്. 7.50നാണ് [&Read More