27/09/2026
[fontresizer_tawhidurrahmandear_widget]

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

 മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഇ.ഡി കത്തിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. എസ്.ഐ.ടി രൂപീകരിച്ചായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നേതൃത്വം വഹിക്കും.

മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടിയായി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് എ.ഡി.ജി.പിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.

Also read: