19/10/2026
[fontresizer_tawhidurrahmandear_widget]

Tags :CMRL Exalogic case

Main story

കോടികളുടെ ഹവാല ഇടപാട്; റിയാസിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന, ഹവാല ഇടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ വീണ രണ്ടാം പ്രതിയായ കേസിൽ ഷൈജാൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ, സുബൈർ കരുവാംപൊയിൽ തുടങ്ങിയവരാണ് മറ്റു പ്രതികൾ. റിയാസ് മന്ത്രിയെന്ന നിലയിൽ അനധികൃതമായി സമ്പാദിച്ച പണം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വീണയുടെ വീട്ടിൽനിന്ന് ഇ.ഡി. കണ്ടെത്തിയെന്നു പറയുന്ന [&Read More

Main story

‘ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പൈസ വാങ്ങാറുണ്ട്, അങ്ങനെയല്ലേ പാർട്ടി പ്രവർത്തനം നടത്തേണ്ടത്’:

തിരുവനന്തപുരം: ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പണം വാങ്ങാറുണ്ടെന്നും എന്നാൽ അത് പൊതുസമൂഹത്തിൽ നിന്ന് പിരിച്ച് പാർട്ടി പ്രവർത്തനം നടത്തുന്നതിനാണെന്നും ബിജെപി നേതാവ് വി. മുരളീധരൻ. രാഷ്ട്രീയ പ്രവർത്തനം നടത്താൻ എല്ലാ പാർട്ടികളും ജനങ്ങളിൽ നിന്ന് പണം സമാഹരിക്കാറുണ്ട്. എന്നാൽ ബിജെപി അതിൻ്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്‌ത്‌ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും ഇനി കൊടുക്കാൻ [&Read More

Main story

‘കർത്ത പണം നൽകാൻ സാധ്യതയുള്ള ഒരു മുരളീധരനേ ബി.ജെ.പിയിലുള്ളൂ’; വി. മുരളീധരനെതിരെ സന്ദീപ്

കാസർകോട്: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ, കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നുമാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. ഡയറിയിൽ ഉള്ളത് തന്റെ പേരല്ലെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരൻ പറഞ്ഞത്. “ലോകത്ത് ആകെ [&Read More

Kerala

‘ഡയറിയിൽ പേര് വന്നതിനെപ്പറ്റി അറിയില്ല, പി.സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍

ആലപ്പുഴ: സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയിൽ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരൻ എംഎൽഎ. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും. ഷോൺ ജോർജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി സി ജോർജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോൺ ജോർജ് കുറച്ച് ഓവറാണെന്നും ജി സുധാകരൻ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്നും പണം വാങ്ങിയവരിൽ ജി സുധാകരനും ഉണ്ടെന്ന ലിസ്റ്റ് ഷോൺ ജോർജ് പുറത്തു വിട്ടിരുന്നു. പാർട്ടിക്ക് പണം നൽകാമെന്ന് കർത്ത പറഞ്ഞപ്പോൾ [&Read More

Kerala

മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? രേഖ പുറത്തുവിട്ട് ബിജെപി നേതാവ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്റെ ആരോപണം. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് [&Read More

Kerala

പിണറായിക്കെതിരായ അന്വേഷണം: എഫ്ഐആർ വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിയാൽ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. വിഷയത്തിൽ ഒരു മാസത്തോളം കാത്തിരിക്കില്ലെന്നും ആവശ്യമെങ്കിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎംആർഎൽRead More

Kerala

‘ഒരു തെറ്റും ചെയ്തിട്ടില്ല, ഇഡി റിപ്പോർട്ടിലെ അന്വേഷണം പൊതുസമൂഹം ചർച്ച ചെയ്യും’: മുഹമ്മദ്

തിരുവനന്തപുരം: ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും തനിക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തത്. [&Read More

Kerala

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഇ.ഡി കത്തിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. എസ്.ഐ.ടി രൂപീകരിച്ചായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നേതൃത്വം വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടിയായി 3.28 [&Read More

Main story

‘ഇഡിയുടെ ചരിത്രത്തിലെ ഏറ്റവും വ്യക്തമായ തെളിവുള്ള കേസ്; കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു,

ന്യൂഡൽഹി: ഇഡി ശുപാർശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്ന് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണ്. ഇഡിയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണ് ഇതെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇത് സമ്മതിച്ചതുമാണ്. കേസിൽ രേഖ മാത്രം ആയിരുന്നെങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കാമായിരുന്നു. എന്നാൽ രേഖയിൽ പറയുന്ന [&Read More

Main story

‘റെയ്ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല, വാരിസിനെതിരെ കൃത്യമായ തെളിവുണ്ട്’; ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം

തിരുവനന്തപുരം: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്‌ഡിന്റെ സമയത്ത് നൽകുന്ന മൊഴി പിൻവലിക്കാൻ സാധിക്കില്ലെന്നും, റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകളെ സാധൂകരിക്കാനാണ് ഇത്തരം മൊഴികൾ രേഖപ്പെടുത്തുന്നതെന്നും ഇ.ഡി വ്യക്തമാക്കി. കേസിന്റെ വിചാരണ വേളയിൽ മാത്രമേ മൊഴി മാറ്റിപ്പറയാൻ സാധിക്കൂ എന്നാണ് ഇ.ഡി നിലപാട്. ഹസൻ വാരിസിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും റിയാസിനെതിരെ കൂടുതൽ മൊഴികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥർ [&Read More