26/09/2026
[fontresizer_tawhidurrahmandear_widget]

പിണറായിക്കെതിരായ അന്വേഷണം: എഫ്ഐആർ വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഇഡി

 പിണറായിക്കെതിരായ അന്വേഷണം: എഫ്ഐആർ വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിയാൽ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. വിഷയത്തിൽ ഒരു മാസത്തോളം കാത്തിരിക്കില്ലെന്നും ആവശ്യമെങ്കിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സൂചന.

ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎംആർഎൽ-എക്സാലോജിക് ഇടപാട്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

സിഎംആർഎൽ എക്സാലോജിക് കമ്പനിക്കും വീണയ്ക്കും നൽകിയ 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡിയുടെ ആരോപണം. യാതൊരു സേവനവും നൽകാതെയാണ് വീണയുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ വ്യക്തമാക്കുന്നു. കൂടാതെ, വീണയുടെ നോട്ട്ബുക്കിൽ കുറിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് 20.5 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നെന്നും ഇഡി ആരോപിക്കുന്നു. റിയാസിന്റെ നിർദേശപ്രകാരം 1.2 കോടി രൂപ ഹവാലയായി ദുബൈലേക്ക് കടത്തിയതായി സുഹൃത്ത് വാരിസ് നൽകിയ മൊഴിയും വാട്‌സാപ് ചാറ്റുകളും കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

Also read: