04/09/2026
[fontresizer_tawhidurrahmandear_widget]

Tags :high court

Kerala

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിത കണ്ടക്ടർമാർക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കണമെന്ന നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി അധികൃതരെയും നേരിട്ട് കേട്ടശേഷമാകണം നടപടിയെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. വനിത കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല തുടങ്ങിയവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വനിതാ കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിൽ ആർത്തവാവധി നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആർത്തവാവധി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കും. കഠിനമായ ആർത്തവാനുഭവങ്ങൾ [&Read More

Kerala

‘വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമം’; സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര സമുദായക്കാരെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട കേരളത്തിലും നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇത് സംഘപരിവാറിന് മുന്നിലുള്ള പരിപൂർണമായ കീഴടങ്ങലാണെന്നും ഹൈക്കോടതിയിൽ ഹരജിക്കാരുമായി സർക്കാർ ഒത്തുകളിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫിലെ സർക്കാർ നിലപാട് ലീഗിന്റെ പൂർണമായ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം, കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ [&Read More

India

‘ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം’: ജാര്‍ഖണ്ഡ് ഹൈക്കോടതി

: ബലാത്സംഗത്തിന് ഇരയാകുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. Read More

India

‘ഉർദു കവിത വാട്‌സാപ്പ് സ്റ്റാറ്റസിട്ടു’; ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ അധ്യാപകനെ

വാട്‌സാപ്പിൽ ഉർദു കവിത സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കപ്പെട്ട അധ്യാപകനെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കിRead More

India

‘നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു’; മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ല, കത്തയച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതി നടപടികളുമായി സഹകരിക്കില്ലെന്നും കെജരിവാള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് [&Read More

Main story

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് എ.എസ് ബിനോയ് നൽകിയ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, കേസിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. 2024Read More

Main story

‘കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും, ടീസറും ട്രെയിലറും പിൻവലിക്കണം’; ‘കേരള സ്‌റ്റോറി 2’ നേരിട്ട്

കൊച്ചി: വിവാദങ്ങൾക്കിടെ ‘കേരള സ്‌റ്റോറി 2’ എന്ന ചിത്രം നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനിച്ചു. സിനിമയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സിനിമയുടെ ടീസറും ട്രെയിലറും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനെത്തുടർന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു. മതസൗഹാർദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ടീസറിൽ കാണുന്നത് പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് വരുത്തിത്തീർക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. [&Read More

Main story

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്ന് മുൻ ഉത്തരവുകളുണ്ടെന്നും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് തുടരരുതെന്ന് കർശന നിർദ്ദേശം നൽകി. വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് [&Read More

Main story

മൂന്നാം ബലാത്സംഗക്കേസിലും ജാമ്യം: രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുകയായിരുന്ന രാഹുൽ ഈ ഉത്തരവോടെ പുറത്തിറങ്ങും. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിധി പറയുന്നത് കഴിഞ്ഞ ദിവസം കോടതി മാറ്റിവെച്ചിരുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, എംഎൽഎയ്‌ക്കെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുൽ [&Read More