04/09/2026
[fontresizer_tawhidurrahmandear_widget]

‘എക്സ്ട്രാ സ്മോക്ക് ഫ്ലേവർ’; സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത പാവ് ഭാജിക്കൊപ്പം ‘ബീഡിക്കുറ്റിയും’; ചിത്രങ്ങൾ പങ്കുവെച്ച് യുവാവ്

 ‘എക്സ്ട്രാ സ്മോക്ക് ഫ്ലേവർ’; സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത പാവ് ഭാജിക്കൊപ്പം ‘ബീഡിക്കുറ്റിയും’; ചിത്രങ്ങൾ പങ്കുവെച്ച് യുവാവ്

ബെംഗളൂരു: ബെംഗളൂരുവിൽ സൊമാറ്റോ വഴി ഓർഡർ ചെയ്ത പാവ് ഭാജിയിൽ സവാളയ്ക്കൊപ്പം ബീഡിക്കുറ്റി ലഭിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. ബെംഗളൂരു സ്വദേശിയായ പ്രിയം തഹാബിൽദർ എന്ന യുവാവാണ് തനിക്കുണ്ടായ ഈ ദുരനുഭവം ലിങ്ക്ഡ്ഇന്നിലൂടെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചത്.

‘സൊമാറ്റോയിൽ നിന്ന് പാവ് ഭാജി ഓർഡർ ചെയ്തപ്പോൾ ഫ്രീയായി ഒരു ബീഡിയും ലഭിച്ചു, എന്നാൽ അത് പൂർണ്ണമായും വലിച്ചു തീർത്തതായിരുന്നുവെന്നും ഇത്തരം ഫ്രീബികളല്ല താൻ ആഗ്രഹിച്ചതെന്നും’ പരിഹാസരൂപേണ അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

ഭക്ഷണത്തിന് ‘എക്സ്ട്രാ സ്മോക്ക് ഫ്ലേവർ’ നൽകിയതാകാം എന്നും, ഈ ‘സീസണൽ ഓഫറിന്’ അഭിനന്ദനങ്ങൾ എന്നുമൊക്കെയുള്ള നിരവധി തമാശ കമന്റുകൾ ഇതിന് ലഭിച്ചു. പാക്കിംഗ് നടത്തിയത് റെസ്റ്റോറന്റിലാണെന്നും പാചകക്കാരൻ അറിയാതെ വെച്ചതാകാമെന്നും അതിനാൽ ഇതിൽ സൊമാറ്റോയെ കുറ്റം പറയാനാകില്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, പുറത്തുനിന്നുള്ള ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്നും അഭിപ്രായമുയർന്നു.

സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ അധികൃതർ യുവാവിനോട് ഓർഡർ വിവരങ്ങൾ വ്യക്തിപരമായി മെസ്സേജ് ചെയ്യാൻ ആവശ്യപ്പെടുകയും, പ്രശ്നപരിഹാരമെന്നോണം അടുത്ത ഓർഡറിനൊപ്പം 100 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ നൽകുകയും ചെയ്തു.

Also read: