27/09/2026
[fontresizer_tawhidurrahmandear_widget]

മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്

 മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്റെ ആരോപണം.

എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് പുറത്തുവിട്ടത്. “എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ് (വിവാദ കമ്പനിയുടെ മാനേജിങ് ഡയറക്ടറിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത്, എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്)” -എന്നീ കുറിപ്പിനൊപ്പമാണ് പേജിന്റെ ഒരു ഭാഗം ഷോൺ പങ്കുവെച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ചു ലക്ഷം രൂപ നൽകിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ഷിബു ബേബി ജോൺ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, എം.പി ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ, പി. രാജീവ്, കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ പേജാണ് പുറത്തുവിട്ടത്. യു.ഡി.എഫിലെ പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതു കൊണ്ടാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാകാത്തതെന്നാണ് ഷോണിന്റെ ആരോപണം.

മാസപ്പടിയുമായി ബന്ധപ്പെട്ട ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും നേരേയുയർന്ന കൈക്കൂലി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ എസ്.ഐ.ടി രൂപവത്കരിക്കുകയാണ് സർക്കാർ ചെയ്തത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ എസ്.പി. വിക്രമനാണ് അന്വേഷണ ചുമതല. മൂന്ന് ഡിവൈ.എസ്.പിമാരും അഞ്ച് സി.ഐമാരുമാണ് സംഘത്തിലുള്ളത്.

Also read: