19/10/2026
[fontresizer_tawhidurrahmandear_widget]

Tags :CMRL Exalogic case

Kerala

റിയാസിനെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി; ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

തിരുവനന്തപുരം: സി.എം.ആർ.എൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) സമാനതകളില്ലാത്ത ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ് രംഗത്തെത്തി. ഇരുപത്തിരണ്ടുകാരിയായ തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച് വ്യാജ മൊഴിയിൽ ഒപ്പിടീക്കുകയായിരുന്നു എന്ന് വാരിസ് തുറന്നടിച്ചു. മുഹമ്മദ് റിയാസിൽ നിന്ന് താൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ ഇയാൾ, തന്റെ പേരിൽ ഇ.ഡി രേഖപ്പെടുത്തിയ മൊഴി [&Read More

Kerala

ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ആരോപിച്ചുകൊണ്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. ഈ ഇടപാടുകളിൽ ഹവാല സാധ്യതയും ഇ.ഡി കത്തിൽ സംശയിക്കുന്നുണ്ട്. 2024Read More

Kerala

വീണ വഴി പിണറായി 3.28 കോടി കൈക്കൂലി വാങ്ങി; പണം വിദേശത്തേക്ക് കടത്താൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോർട്ട്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വീണ വഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്. ഈ തുക വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചതായും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ [&Read More

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ; കാറുകൾ അടിച്ചു തകർത്തു

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇതിനുപിന്നാലെ, പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഎം പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് ഇഷ്ടികയും വടികളും ഉപയോഗിച്ച് അടിച്ചുതകർത്തത്. ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ ഇരിക്കെയായിരുന്നു ആക്രമണം. കാറുകളുടെ ചില്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണിതെന്നും, ഇത്തരം [&Read More