13/06/2026
[fontresizer_tawhidurrahmandear_widget]

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ; കാറുകൾ അടിച്ചു തകർത്തു

 ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ; കാറുകൾ അടിച്ചു തകർത്തു

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇതിനുപിന്നാലെ, പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഎം പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിട്ടു.

ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് ഇഷ്ടികയും വടികളും ഉപയോഗിച്ച് അടിച്ചുതകർത്തത്. ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ ഇരിക്കെയായിരുന്നു ആക്രമണം. കാറുകളുടെ ചില്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണിതെന്നും, ഇത്തരം വേട്ടയാടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. തന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നത് രാഹുൽ ഗാന്ധിക്ക് വലിയ മനഃസംതൃപ്തി നൽകിയിരിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു. മറ്റ് പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുമ്പോൾ, തനിക്കെതിരെ എന്തുകൊണ്ട് ഇഡി നടപടിയുണ്ടാകുന്നില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതിരുകവിഞ്ഞ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും, വീട്ടിൽ കയറി പരിശോധിക്കാൻ ഇഡി വളരെക്കാലമായി ആഗ്രഹിക്കുന്നതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Also read: