03/06/2026
[fontresizer_tawhidurrahmandear_widget]

‘പണത്തിന്റെ അഹങ്കാരം, അയാളുടെ ബാറിൽ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് സ്നേഹമില്ല’; റെജി ചെറിയാനെതിരെ ജി. സുധാകരൻ

 ‘പണത്തിന്റെ അഹങ്കാരം, അയാളുടെ ബാറിൽ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് സ്നേഹമില്ല’; റെജി ചെറിയാനെതിരെ ജി. സുധാകരൻ

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി ജി. സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും, ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യമായി എംഎൽഎയായ റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണെന്ന് ജി. സുധാകരൻ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ബാറിൽ വെള്ളമടിക്കാൻ പോകാത്തതിനാൽ തന്നോട് വലിയ സ്നേഹമൊന്നും കാണില്ലെന്നും സുധാകരൻ പരിഹസിച്ചു. ഇരുപത് വർഷം താൻ എംഎൽഎയായിരുന്ന സ്ഥലമാണ് കുട്ടനാടെന്നും, അവിടുത്തെ ഓരോ പ്രദേശങ്ങളും തനിക്ക് കൃത്യമായി അറിയാമെന്നും സുധാകരൻ വ്യക്തമാക്കി. സന്ദർശിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ തന്നെ മുൻകൂട്ടി അറിയിക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദ്യമുയർത്തി.

വിഷയത്തിൽ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. നിലവിൽ ജലസേചന വകുപ്പ് മന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ് റെജി ചെറിയാൻ. അങ്ങനെയായിരുന്നിട്ടും തകർന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര്യമുണ്ടോയെന്നും ഒരു ജനപ്രതിനിധി ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

Also read: