22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Reji Cheriyan MLA

Kerala

‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് [&Read More

Kerala

‘പണത്തിന്റെ അഹങ്കാരം, അയാളുടെ ബാറിൽ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് സ്നേഹമില്ല’; റെജി ചെറിയാനെതിരെ

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി ജി. സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും, ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യമായി എംഎൽഎയായ റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണെന്ന് ജി. സുധാകരൻ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ബാറിൽ വെള്ളമടിക്കാൻ പോകാത്തതിനാൽ തന്നോട് വലിയ സ്നേഹമൊന്നും കാണില്ലെന്നും സുധാകരൻ പരിഹസിച്ചു. ഇരുപത് [&Read More