Tags :വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട അന്തസ്സും മാന്യതയും ഗണേഷ് കുമാറിനില്ലെന്നും, അദ്ദേഹം മന്ത്രിസഭയിലെ ഒരു ‘പുഴുക്കുത്താണെന്നും’ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗണേഷ് കുമാറിന്റെ സമീപകാല പ്രവൃത്തികൾ ഭാരതീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഔദ്യോഗികമായി ലഭിച്ചില്ല എന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ [&Read More
കൊല്ലം: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി.പി.എമ്മിനെ അത്ര പെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖം കണ്ടുകൊണ്ട് ആരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ പ്രചാരണ ജാഥകളെ നയിക്കുന്നത് പിൻനിരയിലുള്ള ശക്തികളാണെന്നും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമാണ് അതിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കരുതെന്നും നിലവിലെ സ്ഥിതി [&Read More
ആലപ്പുഴ: മുസ്ലിം ലീഗിനും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ സ്വന്തമായി രാഷ്ട്രീയ പാർട്ടികളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടി ഇരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ തുറന്നടിക്കൽ. ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് പിന്നാക്കഅധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം, ക്രിസ്ത്യൻ [&Read More
ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരാൻ വ്യക്തമായ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും. ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ഷെയർ കൂടാൻ സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പ് കഴിയുന്നത് [&Read More
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ, പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി കോളേജിന്റെ ചരിത്രം ഓര്‍മിപ്പിച്ചാണ് നജീബ് കാന്തപുരം നേരിട്ടത്. തന്റെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ എസ്.എന്‍.ഡി.പി കോളേജ് വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2002Read More