27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vellappally Natesan

Kerala

‘ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീത്’; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്നും എസ്എൻഡിപി മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് ഇത്തരക്കാർ കരുതുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. [&Read More

Kerala

‘മുസ്‌ലിംകളെയല്ല, ലീഗിനെയാണ് വിമർശിച്ചത്; ഇനിയും പറയും’: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറയാനുള്ളത് ഇനിയും തുറന്നുപറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ വളച്ചൊടിച്ചു പറയാൻ തനിക്കറിയില്ലെന്നും താൻ വിമർശനം ഉന്നയിച്ചത് മുസ്‌ലിംകൾക്കെതിരെയല്ല, മറിച്ച് മുസ്‌ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എന്തെങ്കിലും ആവശ്യം വരുമ്പോൾ പ്രത്യേക ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സംസാരിക്കാൻ ശക്തി പോരെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ സ്‌പീക്കറുമായി എ.എൻ ഷംസീർ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി [&Read More

Kerala

‘ശ്രീനാരായണ ഗുരുവിന്ന് പുതുമടിശീലക്കാരുടെ മടിയിൽപിടഞ്ഞു വീണു മരിക്കുന്നു’; വെള്ളാപ്പള്ളിക്കെതിരെ ഒളിയമ്പുമായി എ.എൻ ഷംസീർ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ശക്തമായ ഒളിയമ്പുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എഎൻ ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ വിശാലമായ മാനവിക ദർശനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഷംസീർ വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയുള്ള പരോക്ഷ പ്രതികരണം നടത്തിയത്. “അദ്വൈതത്തിനൊരർത്ഥം നൽകിയശ്രീനാരായണ ഗുരുവിന്ന്പുതുമടിശീലക്കാരുടെ മടിയിൽപിടഞ്ഞു വീണു മരിക്കുന്നു…”എന്നാണ് ഷംസീർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എ.എൻ. ഷംസീറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ഷംസീറിന്റേത് കമ്മ്യൂണിസ്റ്റ് മനസ്സല്ലെന്നും, [&Read More

Kerala

കെ.ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത ‘പരനാറി’; അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ചില പുഴുക്കുത്തുകളുമാണ്

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. കെ.ബി. ഗണേഷ് കുമാർ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം [&Read More

Kerala Politics

‘ഞാൻ പണം വാങ്ങിയാൽ ‘കോഴ’, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ ‘സംഭാവന’; പത്മഭൂഷൻ ലഭിച്ചതിൽ സംശയമുള്ളവർക്ക്

തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻRead More

Kerala

‘വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടേത്; സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല, ലക്ഷ്യം സ്വന്തം നേട്ടങ്ങൾ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടെ രീതിയിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായി തനിക്ക് യാതൊരു വിരോധവുമില്ലെന്നും, സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വെള്ളാപ്പള്ളി സ്വന്തം നേട്ടങ്ങൾക്കും ധനശേഖരണത്തിനുമായാണ് പ്രവർത്തിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പ്രധാന പരാജയകാരണം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ്. ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനോട് വെള്ളാപ്പള്ളി കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണ്. മഹേശന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ [&Read More

Kerala

‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ഇത്രയും നാൾ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞ് യുഡിഎഫ് മാറ്റിനിർത്തിയ വെള്ളാപ്പള്ളി നടേശൻ, ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അവർക്ക് എങ്ങനെയാണ് അഭിമതനായതെന്ന് പിണറായി ചോദിച്ചു. ഭരണം ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ യുഡിഎഫ് നേതാക്കൾ വരിനിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച മാതൃകകളിൽ നിന്ന് യുഡിഎഫ് [&Read More

Kerala

‘ലീഗിന്റെ വർഗീയത തുറന്നുപറഞ്ഞാൽ വർഗീയവാദിയാക്കുമോ? തോൽവിയുടെ കാരണം വെള്ളാപ്പള്ളിയാണെന്ന് വരുത്താൻ എൽഡിഎഫ് ശ്രമിച്ചാൽ

കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് കോട്ടയം ജില്ലയിലെ എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ന്യൂനപക്ഷ പ്രീണനവും മുസ്‌ലിം ലീഗിന്റെ വർഗീയ നിലപാടുകളും തുറന്നുപറയുന്നവരെ വർഗീയവാദികളാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാൻ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം വെള്ളാപ്പള്ളിയുടെ മേൽ കെട്ടിവെക്കാൻ [&Read More

Kerala

3% പലിശ വായ്പ മറിച്ചുനൽകിയത് മൂന്നിരട്ടി നിരക്കിൽ; വെള്ളാപ്പള്ളിയുടെ വൻ ആസൂത്രണത്തിന്റെ തെളിവുകൾ

കൊച്ചി: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്ന സുപ്രധാന തെളിവുകൾ പുറത്ത്. സാമ്പത്തിക ഇടപാടുകളില്‍ പൂർണ നിയന്ത്രണം ഉറപ്പാക്കുന്നതിനായി വെള്ളാപ്പള്ളി വിവിധ യൂണിയനുകളിലേക്ക് അയച്ച കത്തുകളാണ് വിജിലൻസ് കണ്ടെടുത്തത്. ഇതിൽ 2006 ഓഗസ്റ്റിൽ അടിമാലി യൂണിയന് അയച്ച ഒരു സുപ്രധാന കത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി പിന്നാക്ക വികസന കോര്‍പറേഷന്‍ മൂന്ന് ശതമാനം പലിശയ്ക്ക് അനുവദിച്ച വായ്പയാണ് [&Read More

Kerala

‘മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്’: പുകസ സംസ്ഥാന വൈസ് പ്രസിഡൻ്റ്

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. മുസ്‌ലിം ജനതയ്ക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് നൽകിയ കമന്റിലാണ് അശോകൻ ചരുവിൽ ഈ പ്രതികരണം നടത്തിയത്. 2016Read More