01/04/2026
[fontresizer_tawhidurrahmandear_widget]

ലോകകപ്പ് 2026; ഇനി പഴയ കളിയല്ല: വമ്പൻ മാറ്റങ്ങളുമായി ഫിഫ

 ലോകകപ്പ് 2026; ഇനി പഴയ കളിയല്ല: വമ്പൻ മാറ്റങ്ങളുമായി ഫിഫ

2026-ലെ ലോകകപ്പ് മുതൽ ഫുട്ബോൾ മത്സരങ്ങളിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ പരിഷ്കാരങ്ങൾ ഫിഫ പ്രഖ്യാപിച്ചു. മത്സരങ്ങളിലെ സമയം പാഴാക്കുന്നത് തടയാനും കളിയുടെ വേഗത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള അഞ്ച് പ്രധാന നിയമങ്ങളാണ് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ നിയമങ്ങൾ പരിശോധിക്കാം:

  1. വേഗത്തിലുള്ള സബ്സ്റ്റിറ്റ്യൂഷൻ:
    ഒരു താരം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുമ്പോൾ മൈതാനത്തിന് പുറത്തേക്ക് പോകാൻ പരമാവധി 10 സെക്കൻഡ് മാത്രമേ അനുവദിക്കൂ. ഇതിൽ കൂടുതൽ സമയമെടുത്താൽ പകരം വരുന്ന കളിക്കാരൻ മൈതാനത്തേക്ക് പ്രവേശിക്കാൻ ഒരു മിനിറ്റ് കാത്തുനിൽക്കേണ്ടി വരും. ആ സമയം ടീം ഒരാൾ കുറഞ്ഞ നിലയിൽ കളിക്കേണ്ടി വരും.
  2. ത്രോ-ഇൻ, ഗോൾ കിക്ക് നിയന്ത്രണം:
    ത്രോ-ഇൻ അല്ലെങ്കിൽ ഗോൾ കിക്ക് എടുക്കുന്നതിന് റെഫറിയുടെ സിഗ്നലിന് ശേഷം 5 സെക്കൻഡ് സമയം മാത്രമേ ലഭിക്കൂ. ഈ നിശ്ചിത സമയത്തിനുള്ളിൽ പന്ത് പ്ലേ ചെയ്തില്ലെങ്കിൽ പന്തിൻമേലുള്ള നിയന്ത്രണം എതിർ ടീമിന് നൽകും.
  3. വൈദ്യസഹായം തേടുമ്പോൾ‌
    കളിക്കിടെ വൈദ്യസഹായം തേടുന്ന താരം നിർബന്ധമായും മൈതാനത്തിന് പുറത്തേക്ക് പോകണം. പുറത്തുപോയ ശേഷം തിരികെ പ്രവേശിക്കാൻ ഒരു മിനിറ്റ് കാത്തുനിൽക്കണം. എന്നാൽ കാർഡ് നൽകാൻ തക്കവിധമുള്ള ഫൗളിലൂടെയാണ് പരിക്കേറ്റതെങ്കിൽ ഈ നിയമം ബാധകമല്ല.
  4. വാർ (VAR) പരിശോധന:
    രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി ഒരു താരത്തെ പുറത്താക്കുന്ന (ചുവപ്പ് കാർഡ്) തീരുമാനങ്ങൾ ഇനി വാർ (VAR) പരിശോധനയ്ക്ക് വിധേയമാക്കാം. കൂടാതെ തെറ്റായി അനുവദിച്ച കോർണർ കിക്കുകളും വാർ പരിശോധിക്കും.
  5. റെഫറിയുമായി സംസാരിക്കാൻ ക്യാപ്റ്റന് മാത്രം അനുമതി:
    മൈതാനത്ത് റെഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ വിശദീകരണം ചോദിക്കാനോ ടീം ക്യാപ്റ്റന് മാത്രമേ അനുവാദമുള്ളൂ. മറ്റ് കളിക്കാർ റെഫറിയെ വളയുകയോ വാഗ്വാദത്തിൽ ഏർപ്പെടുകയോ ചെയ്താൽ അവർക്ക് ഉടനടി മഞ്ഞക്കാർഡ് ലഭിക്കും.

Also read: