തോന്നിവാസം ചെയ്‌താ അടിച്ച് പണി ഞാൻ തീർക്കും; ബിജെപി പ്രവർത്തക ബിന്ദുവിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ
പാലക്കാട്: ആലപ്പുഴയിലെ ബിജെപി പ്രവർത്തകക്കെതിരെ ഭീഷണിയുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് കടുത്ത ഭാഷയിൽ ഭീഷണിയുമായി ശോഭ രംഗത്തെത്തിയത്. പാലക്കാട് വോട്ടർമാർക്ക് പണം നൽകാൻ എത്തിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നാണ് ശോഭയുടെ ആരോപണം.
“തോന്നിവാസം കാണിച്ചാൽ അടിച്ചു പണി ഞാൻ തീർക്കും” എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണ് പാലക്കാട് പണം നൽകാൻ സ്ത്രീ എത്തിയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശോഭ ആരോപിക്കുന്നു. ബിന്ദു വിനയകുമാറിനെ കോടതി കയറ്റുമെന്നും ശോഭ മുന്നറിയിപ്പ് നൽകി. ശോഭയ്‌ക്കെതിരെ ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് തർക്കം പരസ്യമായത്.
അതേസമയം, ശോഭാ സുരേന്ദ്രനെതിരെ ഗുരുതരമായ തിരിച്ചടികളുമായി ബിന്ദു വിനയകുമാറും രംഗത്തെത്തി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭ ആലപ്പുഴയിൽ നിന്ന് വലിയ തോതിൽ പണം പിരിച്ചുവെന്ന് ബിന്ദു വെളിപ്പെടുത്തി. ശോഭയുടെ കീഴിൽ ഒരു സ്ത്രീക്കും മാന്യമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും, അവരുടെ സ്വഭാവം വെച്ച് നോക്കിയാൽ പാലക്കാട് പണം നൽകിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും ബിന്ദു തിരിച്ചടിച്ചു. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ബിജെപി നേതാക്കൾക്കിടയിൽ ഉണ്ടായ ഈ പരസ്യപ്പോര് പാർട്ടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
’സമൂസയെ കുറിച്ചുള്ള ചോദ്യം നിർത്തി ബിജെപിയോട് നേർക്കുനേർ ചോദ്യങ്ങൾ...
1 week ago