13/06/2026
[fontresizer_tawhidurrahmandear_widget]

“അവന്റെ ശരീരത്തിൽ എഐ ചിപ്പ് വല്ലതുമുണ്ടോ?” വൈഭവിൻ്റെ പ്രകടനത്തിൽ കണ്ണ് തള്ളി പാകിസ്താൻ

 “അവന്റെ ശരീരത്തിൽ എഐ ചിപ്പ് വല്ലതുമുണ്ടോ?” വൈഭവിൻ്റെ പ്രകടനത്തിൽ കണ്ണ് തള്ളി പാകിസ്താൻ

ജയ്പൂർ: ഐപിഎൽ വിസ്മയമായി മാറിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസിന്റെ ഈ കൗമാര പ്രതിഭയുടെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട് അമ്പരന്ന പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈഭവിന്റെ ശരീരത്തിൽ എഐ ചിപ്പ് വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം തമാശരൂപേണ ചോദിച്ചത്.

ലോകോത്തര ബൗളർമാരെ ഒരു പേടിയുമില്ലാതെ നേരിടുന്ന വൈഭവിന്റെ കളി അവിശ്വസനീയമാണെന്ന് നൗമാൻ നിയാസ് പറഞ്ഞു. “എന്തൊരു കളിക്കാരനാണവൻ! വൈഭവിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഈ പ്രായത്തിൽ ഇത്രയും കൃത്യതയോടെ പന്തുകൾ പ്രഹരിക്കാൻ അവന് എങ്ങനെ കഴിയുന്നു?” – നിയാസ് അത്ഭുതം പ്രകടിപ്പിച്ചു. പതിനെട്ട് വയസ്സാകുമ്പോഴാണ് മനുഷ്യശരീരം പൂർണ്ണ വളർച്ചയെത്തുന്നതെന്നും പേശികൾക്ക് കരുത്ത് കൂടുന്നതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, വരും വർഷങ്ങളിൽ വൈഭവിന്റെ പ്രകടനം ലോകത്തെ വിസ്മയിപ്പിക്കുമെന്നും വിലയിരുത്തി.

നിലവിൽ 2026 ഐപിഎൽ സീസണിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് വൈഭവ് സൂര്യവൻഷി. 8 മത്സരങ്ങളിൽ നിന്ന് 234 സ്ട്രൈക്ക് റേറ്റോടെ 357 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഓരോ പന്തിലും ആക്രമണോത്സുകത പുലർത്തുന്ന വൈഭവ്, ബൗളർമാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു.

Also read: