12/06/2026
[fontresizer_tawhidurrahmandear_widget]

‘പത്ത് രണ്ടായിരം രൂപ വണ്ടിക്കൂലി കൊടുത്ത് പാമ്പിനെ പിടിക്കാൻ പോയിട്ട് ആളുകൾ പണത്തിനു പകരം നമസ്തേ പറഞ്ഞു വിടും’; വാവ സുരേഷ്

 ‘പത്ത് രണ്ടായിരം രൂപ വണ്ടിക്കൂലി കൊടുത്ത് പാമ്പിനെ പിടിക്കാൻ പോയിട്ട് ആളുകൾ പണത്തിനു പകരം നമസ്തേ പറഞ്ഞു വിടും’; വാവ സുരേഷ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലും മറ്റും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് പ്രശസ്ത പാമ്പ് പിടിത്തക്കാരൻ വാവ സുരേഷ്. താൻ പാമ്പ് പിടിത്തത്തിലൂടെ കോടികൾ സമ്പാദിക്കുന്നുണ്ടെന്നും വിദേശ രാജ്യങ്ങളിൽ വരെ പോയി പാമ്പിനെ പിടിക്കുന്നുണ്ടെന്നുമുള്ള വാർത്തകൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിനു പുറമെ വിദേശ രാജ്യങ്ങളിലെല്ലാം പോയി പാമ്പിനെ പിടിക്കുന്നുണ്ടെന്നും, ഏറ്റവും അടുത്ത് താൻ സ്വീഡണിൽ പോയെന്നുമൊക്കെയുള്ള പ്രചരണങ്ങൾക്കെതിരെ തുറന്നടിക്കുകയായിരുന്നു വാവ സുരേഷ്.’സ്വീഡനിലെ പാർക്കിൽ രാജവെമ്പാലയെ മിസ്സായി.. പിറ്റേന്ന് തന്നെ വിമാനത്തിൽ കയറി പുറപ്പെട്ടു.. എന്റെ പേര് പറഞ്ഞപ്പോൾ പാമ്പ് അപ്പൊ തന്നെ കൂട്ടിൽ കയറി’ അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു

താൻ അതിദാരിദ്ര്യത്തിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് വാവ സുരേഷ് വെളിപ്പെടുത്തി. “വരുമാനത്തിനായി ഒരു തട്ടുകട തുടങ്ങിയെങ്കിലും ഗ്യാസ് പ്രതിസന്ധി വന്നതോടെ അത് പൂട്ടേണ്ടി വന്നു. ഇതുവരെ സ്വന്തമായി ഒരു വീട് വെക്കാൻ പോലും കഴിഞ്ഞിട്ടില്ല. പലരും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും അത് സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല താൻ,” അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബം നേരിടുന്ന കടുത്ത ആരോഗ്യപ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിച്ചു. പിതാവ് ക്യാൻസർ ബാധിച്ചാണ് മരിച്ചത്. നിലവിൽ സഹോദരി ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലാണ്. അവരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് താൻ കഷ്ടപ്പെടുന്നത്. പത്തുരണ്ടായിരം രൂപ വണ്ടിക്കൂലി മുടക്കി പാമ്പിനെ പിടിക്കാൻ പോയിട്ട് പലരും പണം നൽകാതെ ഒരു ‘നമസ്തേ’ മാത്രം പറഞ്ഞ് വിടാറാണ് പതിവ്. കൈയിലുള്ള പണം നൽകിയും പലിശയ്ക്ക് എടുത്തുപോലും മറ്റുള്ളവരെ സഹായിക്കുന്ന ശീലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യപാനത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. തന്റെ കണ്ണുകൾ എപ്പോഴും കലങ്ങിയിരിക്കുന്നത് കണ്ട് മദ്യപാനിയാണെന്ന് പലരും മുദ്രകുത്തുന്നുണ്ട്. എന്നാൽ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ഉറക്കമില്ലായ്മയും കഷ്ടപ്പാടുകളുമാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുപ്പം മുതലേയുള്ള പട്ടിണി കാരണം ഇന്നും രണ്ടു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. വലിയ ആഗ്രഹങ്ങൾക്ക് പിന്നാലെ പോകാതെ, കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ തന്റെ കർമ്മം തുടർന്നുപോകാനാണ് തീരുമാനമെന്നും വാവ സുരേഷ് പറഞ്ഞു.

Also read: