ഫോർച്യൂണറും ഒരു കോടി രൂപയും; സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി
ഫോർച്യൂണറും ഒരു കോടി രൂപയും; സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി
ലഖ്നൗ: നോയിഡയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ദീപിക എന്ന യുവതിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഋത്വിക്, ഭർതൃപിതാവ് മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജൽപുരയിലെ ഇക്കോടെക്-3 പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
14 മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് ഫോർച്യൂണർ എസ്‌യുവിയും ഒരു കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായും, വിവാഹശേഷവും പീഡനം തുടർന്നതായും ദീപികയുടെ കുടുംബം ആരോപിക്കുന്നു. മേയ് 17-ന് രാത്രിയാണ് യുവതി കെട്ടിടത്തിൽ നിന്ന് ചാടിയത്. നിരന്തരമായ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ദീപികയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.