04/09/2026
[fontresizer_tawhidurrahmandear_widget]

പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പാക്കാൻ ’വിഷൻ 2031’; ആദ്യ ഘട്ടത്തിൽ 100 ദിന കർമപദ്ധതി

 പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പാക്കാൻ ’വിഷൻ 2031’; ആദ്യ ഘട്ടത്തിൽ 100 ദിന കർമപദ്ധതി

തിരുവനന്തപുരം: യുഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാക്കുന്നതിനായി ‘വിഷൻ 2031’ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-നകം ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ മുഴുവൻ പാലിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. മാനിഫെസ്റ്റോയിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ചുമതലകൾ ഇതിനോടകം വിഭജിച്ചു നൽകിക്കഴിഞ്ഞു.

‘വിഷൻ 2031’ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ജൂൺ ഒന്നിന് ആരംഭിച്ച് 100 ദിവസം നീണ്ടുനിൽക്കുന്ന അടിയന്തര കർമപദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഏറ്റവും അത്യാവശ്യമായി ചെയ്തുതീർക്കേണ്ട കാര്യങ്ങളാണ് ഈ 100 ദിന കർമപദ്ധതിയിലൂടെ നടപ്പിലാക്കുക.

വിവിധ വകുപ്പുകളിൽ നിന്ന് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന പ്രൊപ്പോസലുകൾ ഇതിനായി സ്വീകരിക്കും. ചെറിയ ഇടപെടലുകളിലൂടെയോ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടോ പെട്ടെന്ന് തീർപ്പാക്കാൻ സാധിക്കുന്നതും, ഒരുപാട് നാളുകളായി കെട്ടിക്കിടക്കുന്നതുമായ വിഷയങ്ങൾക്ക് ഈ പദ്ധതിയിലൂടെ 100 ദിവസത്തിനകം അടിയന്തര പരിഹാരം കാണും. പ്രകടന പത്രിക പൂർണതോതിൽ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് 100 ദിന കർമപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

Also read: