10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ധന ഉപയോ​ഗം കുറയ്ക്കണം’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ ബൈക്കുമായി നിയമസഭയിലെത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

 ‘ഇന്ധന ഉപയോ​ഗം കുറയ്ക്കണം’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ ബൈക്കുമായി നിയമസഭയിലെത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: ഇന്ധന ഉപയോ​ഗം കുറയ്ക്കണമെന്ന പ്രധാന മന്ത്രിയുടെ ആഹ്വാനം അനുസരിച്ച് നിയമസഭയിലേക്ക് ബൈക്കുമായെത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് ബുള്ളറ്റുമായാണ് മുഖ്യമന്ത്രി എത്തിയത്. തന്റെ വസതിയിൽ നിന്നും വിധാന ഭവൻ വരെയുള്ള ദൂരം ബൈക്ക് ഓടിച്ചു വന്ന മുഖ്യമന്ത്രിയുടെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ആഡംബര വാഹനങ്ങളും സുരക്ഷാ അകമ്പടികളും ഒഴിവാക്കി ലളിതമായ രീതിയിൽ അദ്ദേഹം നടത്തിയ ഈ യാത്ര പൊതുജനങ്ങൾക്കിടയിൽ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ധനത്തിന്റെ അമിത ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് താൻ ഇത്തരമൊരു മാർഗ്ഗം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഔദ്യോഗിക വാഹനങ്ങളുടെ ഒരു വലിയ നിര തന്നെ മുഖ്യമന്ത്രിമാർക്കായി എപ്പോഴും ഉണ്ടാവുമെന്നിരിക്കെ, അതൊക്കെ ഒഴിവാക്കി സ്വയം ബൈക്ക് ഓടിച്ചു വന്നത് ഭരണതലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇത്തരമൊരു സന്ദേശം നൽകുമ്പോൾ അത് ഉദ്യോഗസ്ഥരിലും സാധാരണക്കാരിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രയ്ക്കിടയിൽ റോഡിൽ മറ്റു യാത്രക്കാരെ അഭിവാദ്യം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി.

Also read: