07/09/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിൽ മോഹൻലാലിനേക്കാൾ ആരാധകരുണ്ട് വിജയ്‌ക്ക്; കേരളത്തിലും ടിവികെ തരംഗമാകും’: ദേവൻ

 ‘കേരളത്തിൽ മോഹൻലാലിനേക്കാൾ ആരാധകരുണ്ട് വിജയ്‌ക്ക്; കേരളത്തിലും ടിവികെ തരംഗമാകും’: ദേവൻ

ചെന്നൈ: നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് നടൻ ദേവൻ. കേരളത്തിന് പുറമേ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടി.വി.കെ സാന്നിധ്യമറിയിക്കുമെന്നും, കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിപ്പേര് മാറ്റേണ്ടതില്ലെന്ന് ദേവൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നും അതുകൊണ്ടുതന്നെ പേരുമാറ്റേണ്ട ആവശ്യമില്ലെന്നും ടി.വി.കെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുകയെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞു.

“കേരളത്തിലേക്ക് വരുമ്പോൾ തമിഴക വെട്രി കഴകം എന്ന പേര് മാറ്റില്ല, അങ്ങനെയല്ലല്ലോ, ടിവികെ എന്നല്ലേ പേര്. ലോകത്തിലെ ആദ്യത്തെ ഭാഷയാണ് തമിഴ്. അതുകൊണ്ട് പേര് മാറ്റേണ്ട ആവശ്യമില്ല,” ദേവൻ നിലപാട് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ രണ്ട് ശക്തമായ ദ്രാവിഡ കഴകം പാർട്ടികൾ നിലനിൽക്കുമ്പോഴും വിജയ് ഒറ്റയ്ക്ക് വിജയിച്ചു കയറിയപ്പോഴാണ് തനിക്ക് വിശ്വാസം വന്നതെന്ന് ദേവൻ കൂട്ടിച്ചേർത്തു. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും ടി.വി.കെ വരാൻ പോവുകയാണെന്നും കേരളത്തിൽ ഉടൻ തന്നെ പാർട്ടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വിജയ്‌ക്ക് വലിയ ജനപ്രീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദേവൻ ചില പരാമർശങ്ങളും നടത്തി: “ഇവിടെ വിജയ് സാറിന് ഒരുപാട് മുൻപ് തന്നെ ഫാൻസ് അസോസിയേഷനുണ്ട്. മോഹൻലാലിനെക്കാൾ ഫാൻസുണ്ട്. വിജയ്‌യുടെ പടം വരുമ്പോൾ മോഹൻലാലും മമ്മൂട്ടിയും അവരുടെ ചിത്രങ്ങൾ മാറ്റിവക്കാറുണ്ട്. ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം വാങ്ങുന്ന വിജയ് ഇന്നുമുതൽ അഭിനയം നിർത്തുകയാണെന്ന് പറഞ്ഞു. അങ്ങനെ പറയുന്ന ഏതെങ്കിലും അഭിനേതാവുണ്ടോ,” എന്ന് ദേവൻ ചോദിച്ചു.

Also read: