04/09/2026
[fontresizer_tawhidurrahmandear_widget]

Tags :vijay

India

‘സങ്കി മന്ത്രി’യെന്ന് ഉദയനിധി, ‘ബാത്ത്റൂം മന്ത്രി’യെന്ന് ടിവികെ; നിയമസഭയിൽ വാക്പോര്, വിജയിയെ വെല്ലുവിളിച്ച്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണപക്ഷമായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ രൂക്ഷമായ വാക്പോര്. ഇരുവിഭാഗത്തിലെയും പ്രമുഖ നേതാക്കൾ തമ്മിൽ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളുമാണ് സഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ടിവികെ നേതാവും മന്ത്രിയുമായ സി.ടി.ആർ നിർമൽ കുമാറിനെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ‘സങ്കി മന്ത്രി’ എന്ന് വിളിച്ചതാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി, ഉദയനിധിയുടെ മുൻ അറസ്റ്റ് വിവാദങ്ങൾ പരാമർശിച്ച് നിർമൽ കുമാർ അദ്ദേഹത്തെ ‘ബാത്ത്റൂം മന്ത്രി’ എന്ന് പരിഹസിക്കുകയായിരുന്നു. പരസ്പരമുള്ള അധിക്ഷേപങ്ങളെ തുടർന്ന് സഭയിൽ [&Read More

India

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിജയിക്കൊപ്പം തൃഷയും; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍ 

ചെന്നൈ: തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തെന്നിന്ത്യൻ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് ദേശീയ പതാകയുയർത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള വിജയിയുടെ ആദ്യത്തെ പ്രധാന ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് മുന്നോടിയായി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും മാതാവിനും ഒപ്പം തൃഷ മുൻനിരയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഐപി വിഭാഗത്തിലായിരുന്നു അമ്മയോടൊപ്പം എത്തിയ തൃഷയ്ക്ക് ഇരിപ്പിടമൊരുക്കിയിരുന്നത്. സിനിമാRead More

India

വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ

ചെന്നൈ: വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും അടക്കം വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളോടെ വിജയ് സർക്കാരിൻ്റെ ആദ്യ ബജറ്റ് തമിഴ്‌നാട് നിയമസഭയിൽ ധനമന്ത്രി എൻ. മരിയ വിൽസൺ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ മുന്നോട്ടുവെച്ച പ്രമുഖ വാഗ്ദാനമായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിക്കായി ബജറ്റിൽ 812 കോടി രൂപ നീക്കിവെച്ചു. ഈ പദ്ധതി പ്രകാരം വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും ഒരു [&Read More

India

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ട 41 പേരുടെയും കുടുംബങ്ങളിലെ ഒരാൾക്ക് വീതം യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 10Read More

India

‘തമിഴ്‌നാട്ടിൽ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നു, ഇപ്പോൾ ജനങ്ങൾ അതിനായി തിരയുന്നു!’;

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജനം അതിനായി തിരയുകയാണെന്നും പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. പുതുക്കോട്ടയിൽ നടന്ന ഒരു വിവാഹചടങ്ങിൽ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ പരാമർശം. ‘തമിഴ്നാട്ടിൽ ഒരു കാലത്ത് കൃത്യമായൊരു ഭരണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ഭരണം എങ്ങോട്ട് പോയി എന്ന് ജനങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാമർശിച്ച്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സഭയിൽ കാണാനില്ലെന്നും ഉദയനിധി സ്വന്തം ‘അപ്പനെ’ [&Read More

India

തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; എഐഎഡിഎംകെ മുൻ മന്ത്രിമാർ ടിവികെയിലേക്ക്?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ പുനഃസംഘടനയ്ക്ക് വഴിതുറന്ന് എഐഎഡിഎംകെ മുൻ മന്ത്രിമാർ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാക്കളായ സി.വി ഷൺമുഖം, സി വിജയഭാസ്‌കർ എന്നിവർ മറ്റ് ചില മുതിർന്ന നേതാക്കൾക്കൊപ്പം നാളെ പാർട്ടിയുടെ പനായൂർ ആസ്ഥാനത്തെത്തി ടിവികെയിൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ [&Read More

India

ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു

ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ 131Read More

India

ഡൽഹി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിനിടെ സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ആലോചിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് വിജയ് കൂടിക്കാഴ്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ അത് [&Read More

Main story

ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(Read More

India

മന്ത്രിസഭ വിപുലീകരിച്ച് വിജയ്; നീണ്ട 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് ഭരണത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാർ കൂടി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ടുപേരുമാണ് പുതിയ മന്ത്രിമാരായത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ്‌യും ചടങ്ങിൽ പങ്കെടുത്തു. മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ്‌യും ഒൻപത് മന്ത്രിമാരും [&Read More