ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഐയുഎംഎൽ) ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ. ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള [&Read More
Tags :vijay
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തി. Read More
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ തമിഴക വെട്രി കഴകത്തിന് വീണ്ടും തിരിച്ചടി.Read More
‘അധികാരം പോയാലും സ്റ്റാലിനൊപ്പം; ഇന്നലെയും ഇന്നും നാളെയും ഡിഎംകെയ്‌ക്കൊപ്പം തന്നെ’; മുന്നണി വിടില്ലെന്ന്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ തരംഗം സൃഷ്ടിക്കുമ്പോൾ നിലപാട് വ്യക്തമാക്കി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അധികാരം നഷ്ടപ്പെട്ടാലും എം.കെ സ്റ്റാലിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നും നാളെയും തങ്ങൾ സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്നും ഡിഎംകെ മുന്നണി വിടുന്ന പ്രശ്‌നമില്ലെന്നും നേതൃത്വം വ്യക്തമാക്കി. വിജയ്യുടെ പാർട്ടി ഭരണത്തിലേറാൻ സാധ്യത തെളിയുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ടിവികെയുമായി സഹകരിക്കാൻ നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സർക്കാർ രൂപീകരണത്തിൽ വിജയുടെ ടിവികെ കടുത്ത പ്രതിസന്ധി നേരിടുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചു. മതിയായ പിന്തുണ ഉറപ്പാക്കുന്ന രേഖകൾ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാവൂ എന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 234 അംഗ സഭയിൽ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. അധികാരത്തിലെത്താൻ 10 സീറ്റുകളുടെ കൂടി പിന്തുണയാണ് വിജയിക്ക് ആവശ്യമായിരുന്നത്. ഇതിനിടെ [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. എന്നാൽ, ഭരണത്തിൽ പങ്കാളികളാകുന്നതിന് വ്യക്തമായ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗമായോ പുറത്തുനിന്നോ പിന്തുണ നൽകണമെങ്കിൽ വർഗീയ ശക്തികളെ സഖ്യത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന കർശന നിർദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിജയ്യെ അറിയിച്ചിരിക്കുന്നത്. മതേതരത്വത്തിന് ഭീഷണിയായ ഒരു പാർട്ടിയുമായും ടിവികെ രാഷ്ട്രീയ ധാരണയുണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ. തമിഴ്നാട്ടിലെ മതേതര വോട്ടുകൾ ഭിന്നിച്ചു [&Read More
തമിഴ്നാട്ടിലെ രാഷ്ട്രീയവും സിനിമയും വീണ്ടും ഒന്നിച്ചുചേരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ജയലളിതയുടെ കാലഘട്ടവും നടി തൃഷയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടെന്നും ചരിത്രം ആവർത്തിക്കുകയാണെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നത്. മുൻകാലങ്ങളിൽ എം.ജി. രാമചന്ദ്രനും (എംജിആർ) ജയലളിതയും തമ്മിലുള്ള ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇരുവരും വലിയ ചലച്ചിത്ര താരങ്ങളായിരുന്നു. കാലക്രമേണ എംജിആറിന് ശേഷം ജയലളിത ശക്തയായ രാഷ്ട്രീയ നേതാവായി മാറുകയും തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക പങ്ക് [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയ വിജയ്‌യുടെ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയുടെ രാജ്യസഭാ എംപി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ 35Read More
മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; ടിവികെ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. പട്ടിനമ്പാക്കത്ത് ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, രാത്രി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണത്തിൽ ധാരണയിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുള്ളതിനാൽ ഇടതുപക്ഷ പാർട്ടികൾ, വിസികെ, സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി വിജയ് ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്‌നാടിന്റെ താൽപ്പര്യം മുൻനിർത്തി ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് ശശികാന്ത് സെന്തിൽ [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യസർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാനാണ് വിജയ്യുടെ നീക്കം. സഖ്യത്തിന്റെ ഭാഗമാകുന്ന കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് ക്യാബിനറ്റ് പദവികൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആഘോഷങ്ങൾ മാറ്റിവെച്ച് സഖ്യചർച്ചകളിലേക്ക് പാർട്ടി കടന്നു. 107 മുതൽ 110 [&Read More