04/09/2026
[fontresizer_tawhidurrahmandear_widget]

Tags :vijay

India

വിജയ്ക്ക് മുന്നിൽ കോൺഗ്രസ് വച്ചത് ഒറ്റ ഡിമാൻഡ്: ‘വർഗീയ ശക്തികളുമായി ഒരു ഒത്തുതീർപ്പും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. എന്നാൽ, ഭരണത്തിൽ പങ്കാളികളാകുന്നതിന് വ്യക്തമായ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗമായോ പുറത്തുനിന്നോ പിന്തുണ നൽകണമെങ്കിൽ വർഗീയ ശക്തികളെ സഖ്യത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന കർശന നിർദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിജയ്യെ അറിയിച്ചിരിക്കുന്നത്. മതേതരത്വത്തിന് ഭീഷണിയായ ഒരു പാർട്ടിയുമായും ടിവികെ രാഷ്ട്രീയ ധാരണയുണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ. തമിഴ്നാട്ടിലെ മതേതര വോട്ടുകൾ ഭിന്നിച്ചു [&Read More

India

എംജിആറിന് ജയലളിത, വിജയ്ക്ക് തൃഷ; തമിഴ്‌നാട്ടിൽ ചരിത്രം ആവർത്തിക്കുന്നു?

തമിഴ്‌നാട്ടിലെ രാഷ്ട്രീയവും സിനിമയും വീണ്ടും ഒന്നിച്ചുചേരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ജയലളിതയുടെ കാലഘട്ടവും നടി തൃഷയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടെന്നും ചരിത്രം ആവർത്തിക്കുകയാണെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നത്. മുൻകാലങ്ങളിൽ എം.ജി. രാമചന്ദ്രനും (എംജിആർ) ജയലളിതയും തമ്മിലുള്ള ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇരുവരും വലിയ ചലച്ചിത്ര താരങ്ങളായിരുന്നു. കാലക്രമേണ എംജിആറിന് ശേഷം ജയലളിത ശക്തയായ രാഷ്ട്രീയ നേതാവായി മാറുകയും തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക പങ്ക് [&Read More

India

എഐഎഡിഎംകെയിൽ പിളര്‍പ്പ്; വിജയിയെപിന്തുണയ്ക്കാൻ 35 എംഎൽഎമാർ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയ വിജയ്‌യുടെ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയുടെ രാജ്യസഭാ എംപി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ 35Read More

Main story

മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; ടിവികെ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. പട്ടിനമ്പാക്കത്ത് ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, രാത്രി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണത്തിൽ ധാരണയിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുള്ളതിനാൽ ഇടതുപക്ഷ പാർട്ടികൾ, വിസികെ, സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി വിജയ് ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്‌നാടിന്റെ താൽപ്പര്യം മുൻനിർത്തി ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് ശശികാന്ത് സെന്തിൽ [&Read More

India

തമിഴ്‌നാട്ടിൽ കോൺഗ്രസിനെ കൂട്ടി സഖ്യസർക്കാരിലേക്ക്, രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യസർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാനാണ് വിജയ്യുടെ നീക്കം. സഖ്യത്തിന്റെ ഭാഗമാകുന്ന കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് ക്യാബിനറ്റ് പദവികൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആഘോഷങ്ങൾ മാറ്റിവെച്ച് സഖ്യചർച്ചകളിലേക്ക് പാർട്ടി കടന്നു. 107 മുതൽ 110 [&Read More

Entertainment

അന്ന് തൃഷ പറഞ്ഞു: ‘ഞാൻ തമിഴ്നാട് മുഖ്യമന്ത്രിയാകും, കാത്തിരുന്ന് കാണൂ’

ചെന്നൈ: തമിഴ്‌നാട് നിയമസഭാ രഞ്ഞെടുപ്പിൽ ദളപതി വിജയ് ചരിത്ര വിജയം കുറിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം നടി തൃഷ കൃഷ്ണന്റെ ഒരു പഴയ അഭിമുഖമാണ്. ‘എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകണം, വെയിറ്റ് ആൻഡ് സീ’ എന്ന് തൃഷ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്. സുഹൃത്തായ വിജയ് തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട സാഹചര്യത്തിൽ, തൃഷയുടെ ആ പഴയ വാക്കുകൾ ഒരു പ്രവചനം പോലെ പുലരുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏകദേശം [&Read More

India

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകം(ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി പാർട്ടി അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണയാണ് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് [&Read More

Main story

ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രം 213 കോടി രൂപ; വിജയിയുടെ ആകെ ആസ്തി

തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിജയ് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 624 കോടി രൂപയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. ഇതിൽ 220 കോടി രൂപയുടെ സ്ഥിര ആസ്തിയും 404 കോടി രൂപയുടെ മറ്റ് ആസ്തികളും ഉൾപ്പെടുന്നു. സത്യവാങ്മൂലത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഒരു [&Read More

India

‘സമൂഹം രാഷ്ട്രീയമായല്ല ചിന്തിക്കുന്നത്, ആരാധക കേന്ദ്രീകൃതമായി മാറി’; വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ്

ചെന്നൈ: നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്‌നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്‍റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. ആ യാത്ര [&Read More

Main story

‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, [&Read More