13/06/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; ടിവികെ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

 മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; ടിവികെ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. പട്ടിനമ്പാക്കത്ത് ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, രാത്രി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണത്തിൽ ധാരണയിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുള്ളതിനാൽ ഇടതുപക്ഷ പാർട്ടികൾ, വിസികെ, സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി വിജയ് ആശയവിനിമയം നടത്തുന്നുണ്ട്.

തമിഴ്‌നാടിന്റെ താൽപ്പര്യം മുൻനിർത്തി ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് ശശികാന്ത് സെന്തിൽ എംപി വ്യക്തമാക്കി. രാഹുൽ ഗാന്ധിയും ഈ നീക്കത്തെ അനുകൂലിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള പിന്തുണയോടെ ടിവികെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ അറിയിച്ചു. ഇതിനായുള്ള ഔദ്യോഗിക കത്ത് ഇന്ന് തന്നെ ഗവർണർക്ക് കൈമാറിയേക്കും. അതേസമയം, കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ രംഗത്തെത്തി. കോൺഗ്രസിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും പിന്നിൽ നിന്നുള്ള കുത്താണെന്നും ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചു.

Also read: