ചെന്നൈ: നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് നടൻ ദേവൻ. കേരളത്തിന് പുറമേ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടി.വി.കെ സാന്നിധ്യമറിയിക്കുമെന്നും, കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിപ്പേര് മാറ്റേണ്ടതില്ലെന്ന് ദേവൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നും അതുകൊണ്ടുതന്നെ പേരുമാറ്റേണ്ട ആവശ്യമില്ലെന്നും ടി.വി.കെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുകയെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞു. “കേരളത്തിലേക്ക് [&Read More
Tags :tvk
നരേന്ദ്ര മോദിക്കും രാഹുലിനും തൊട്ടുപിന്നിൽ വിജയ്; പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി ടി.വി.കെ തലവനും
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി ഉയർന്നുവരുമെന്ന് ഇന്ത്യാ ടുഡേRead More
‘ബിജെപി ബിഗ് സീറോ, കൃത്യമായ കാഴ്ചപ്പാടില്ല; അവര്‍ പ്രവര്‍ത്തിക്കില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല’: നടൻ
കൊച്ചി: ജനം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പാർട്ടി ഒരു ‘ബിഗ് സീറോ’ ആണെന്നും രൂക്ഷവിമർശനവുമായി നടൻ ദേവൻ. കേരളത്തിലെ ബിജെപി നേതാക്കൾക്ക് കൃത്യമായ കാഴ്ചപ്പാടില്ലെന്നും അവരും പ്രവർത്തിക്കില്ല മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയുടെ പാർട്ടിയായ ടിവികെ തനിക്ക് സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ച ദേവൻ, ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത് നടൻ വിജയ്‌യെ നേരിൽ കണ്ട് സംസാരിച്ച ശേഷമായിരിക്കുമെന്നും വ്യക്തമാക്കി. ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം [&Read More
കോട്ടയം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേർന്നേക്കും. ഇതിന്റെ മുന്നോടിയായി പാർട്ടി നേതാക്കളുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് രണ്ട് ടിവികെ നേതാക്കളും നടി പ്രിയങ്കയും ചർച്ച നടത്തിയത്. ചില നേതാക്കളുമായി ഓൺലൈൻ വഴിയും ആശയവിനിമയം നടന്നു. സെപ്റ്റംബർ 10Read More
ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ‘വന്ദേമാതരം’ അതിനുശേഷവും മാത്രമേ ആലപിക്കാവൂ എന്ന് വ്യക്തമാക്കി തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിനെതിരെയാണ് സംസ്ഥാന സർക്കാർ ഈ പ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി വിജയ്യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് പ്രമേയ അവതരണം നടന്നത്. “തമിഴ്‌നാടിന്റെ സാംസ്‌കാരിക ഭാഷാ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കില്ല. നമുക്ക് തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാൽ [&Read More
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും കർണാടകയുടെ മേക്കേദാട്ട് അണക്കെട്ട് നിർമ്മാണ പദ്ധതിയെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ 136 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ നിയമസഭയിലെ നയപ്രഖ്യാപനത്തിലൂടെയും തമിഴ്‌നാട് [&Read More
വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ
ചെന്നൈ: വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും അടക്കം വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളോടെ വിജയ് സർക്കാരിൻ്റെ ആദ്യ ബജറ്റ് തമിഴ്‌നാട് നിയമസഭയിൽ ധനമന്ത്രി എൻ. മരിയ വിൽസൺ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ മുന്നോട്ടുവെച്ച പ്രമുഖ വാഗ്ദാനമായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിക്കായി ബജറ്റിൽ 812 കോടി രൂപ നീക്കിവെച്ചു. ഈ പദ്ധതി പ്രകാരം വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും ഒരു [&Read More
ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ട 41 പേരുടെയും കുടുംബങ്ങളിലെ ഒരാൾക്ക് വീതം യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 10Read More
തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 1958Read More
ചെന്നൈ: തമിഴ്നാട് സർക്കാർ ഇനി മുതൽ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കിയതായി ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുഖകരവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച സേലത്ത് വെച്ച് നടന്ന ടിവികെയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളെപ്പോലും ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും സുഖകരമായി യാത്ര ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ [&Read More