09/09/2026
[fontresizer_tawhidurrahmandear_widget]

Tags :tvk

India

വിജയ് മുസ്‌ലിം ലീഗ് ആസ്ഥാനത്ത്; ഖാഇദേ മില്ലത്ത് മൻസിലിൽ വൻ വരവേൽപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുസ്‌ലിം ലീഗ് ആസ്ഥാനത്തെത്തി വിജയ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ആസ്ഥാനമായ ചെന്നൈയിലെ ഖാഇദെ മില്ലത്ത് മൻസിലാണ് അദ്ദേഹം ഇന്ന സന്ദർശിച്ചത്. ദേശീയ അധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, നവാസ് കനി എം.പി, കെ.എ.എം മുഹമ്മദ് അബൂബക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, വിജയിച്ച രണ്ട് [&Read More

India

‘വിജയ്‌യുടെ ജയം പ്രവചിച്ചു’; ജോത്സ്യനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച് ടിവികെ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെയും ടി.വി.കെ.യുടെയും വൻ വിജയം പ്രവചിച്ച പ്രശസ്ത ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സർക്കാർ ഉദ്യോഗസ്ഥനായി നിയമിച്ചു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (Read More

Main story

ദുബൈയിൽ വൻ ബിസിനസ് സാമ്രാജ്യം: സിനിമാ നടൻ മുതൽ മുഖ്യമന്ത്രി പദം വരെ

തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. താരത്തിന്റെ പേഴ്‌സണൽ ബോഡിഗാർഡായ മാഹിക്കാരൻ നയീം മൂസ. പതിനായിരത്തോളം ആരാധകർ ഒഴുകിയെത്തുന്ന റാലികളിലും, ജനക്കൂട്ടം നിറഞ്ഞ സമ്മേളനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുമെല്ലാം വിജയിയുടെ മുഖ്യ ബോഡി ഗാർഡായി സുരക്ഷയൊരുക്കിയ ഈ മലയാളി ഇന്ന് തമിഴ്‌നാട്ടിൽ ആരാധകരേറെയുള്ള താരമായി വളർന്നുകഴിഞ്ഞു. സുരക്ഷാ ജീവനക്കാരൻ എന്നതിലുപരി വിജയ്‌യുടെ വിശ്വസ്തനും സുഹൃത്തും കൂടിയാണ് നയീം. ജോലി അന്വേഷിച്ച് ദുബൈയിലെത്തിയ നയീം ബോഡി ബിൽഡറായി മാറുകയും പിന്നീട് ബോളിവുഡ് താരങ്ങളുടേയടയക്കം [&Read More

Main story

വിജയ്‌യിയെ പിന്തുണയ്ക്കാൻ ലീഗിനെയും വിസികെയെയും നിർബന്ധിച്ചത് സ്റ്റാലിൻ; കേന്ദ്ര ഇടപെടൽ തടയാൻ ഡിഎംകെ

ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. ‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു [&Read More

Main story

വിജയ്ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ബ്ലോക്ക് ചെയ്ത് ഇൻസ്റ്റഗ്രാം; പിന്നിൽ കേന്ദ്രമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പകർത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റുകൾ ബ്ലോക്ക് ചെയ്തതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ സ്വാധീനത്തെ കേന്ദ്രം ഭയപ്പെടുകയാണെന്നും നേതാക്കൾ പരിഹസിച്ചു. [&Read More

India

‘തമിഴ്തായ് വാഴ്ത്ത്’ അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിമർശിച്ച് ഡിഎംകെയും സിപിഐയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപനം രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ചടങ്ങിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’ന് പകരം ‘വന്ദേമാതരം’ ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. തമിഴ് വികാരത്തെ അവഗണിച്ച് വിജയ് ബിജെപി പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ബംഗാളിൽ പോലും ഇല്ലാത്ത കീഴ്വഴക്കമാണ് തമിഴ്‌നാട്ടിൽ നടപ്പിലാക്കിയതെന്നും തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിജയ് അധിക്ഷേപിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2021Read More

Main story

‘ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’; ടിവികെയെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയിനെ അഭിനന്ദിച്ചതിനൊപ്പം കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനക്ഷേമത്തിനായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയ മോദി, ടി.വി.കെ സഖ്യകക്ഷിയായ കോൺഗ്രസിനെ “പരാദജീവി” എന്ന് വിശേഷിപ്പിച്ചു. കർണാടകയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ 25Read More

Main story

അന്ന് കോൺഗ്രസിൽ ചേരാനാഗ്രഹിച്ചു, ഇന്ന് വിജയ് സർക്കാരിന്റെ ഭാഗമായി കോൺഗ്രസ്; സത്യപ്രതിജ്ഞാ ചടങ്ങിൽ

ചെന്നൈ: ചെന്നൈയിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് രാഹുൽ ഗാന്ധിയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ഭരണത്തിലേറുന്നതും തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. 2009Read More

Main story

ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടിവികെയോട് വിലപേശി വിസികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). സഭയിൽ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുള്ള ടിവികെയ്ക്ക് പിന്തുണ നൽകാൻ കടുത്ത നിബന്ധനകളാണ് വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ വിജയ് രാജിവെക്കുന്ന മണ്ഡലത്തിൽ മത്സരിക്കാനുള്ള അവസരം അടക്കമുള്ള ആവശ്യങ്ങളാണ് വിസികെ ഉന്നയിച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ഒഴിഞ്ഞുനൽകുന്ന [&Read More