26/07/2026
[fontresizer_tawhidurrahmandear_widget]

Tags :tvk

India

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകം(ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി പാർട്ടി അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണയാണ് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് [&Read More

India

ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രം 213 കോടി രൂപ; വിജയിയുടെ ആകെ ആസ്തി

തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിജയ് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 624 കോടി രൂപയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. ഇതിൽ 220 കോടി രൂപയുടെ സ്ഥിര ആസ്തിയും 404 കോടി രൂപയുടെ മറ്റ് ആസ്തികളും ഉൾപ്പെടുന്നു. സത്യവാങ്മൂലത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഒരു [&Read More

Main story

വിജയ്‌യുടെ ഡ്രൈവറുടെ മകൻ ഇനി എംഎൽഎ; ഡിഎംകെ കോട്ട തകർത്ത് ശബരിനാഥൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) തരംഗം ആഞ്ഞടിക്കുമ്പോൾ, രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നത് വിരുഗമ്പാക്കം മണ്ഡലത്തിലെ ഫലമാണ്. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പേഴ്‌സണൽ ഡ്രൈവർ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥൻ, ഡിഎംകെയുടെ സിറ്റിങ് എംഎൽഎയെ അട്ടിമറിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി. 24 റൗണ്ട് നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവിൽ 76,092 വോട്ടുകൾ നേടിയാണ് ശബരിനാഥൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ എതിരാളിയായ ഡിഎംകെയുടെ പ്രഭാകര രാജയെ 27,086 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എഐഎഡിഎംകെ സ്ഥാനാർത്ഥി [&Read More

Main story

‘സമൂഹം രാഷ്ട്രീയമായല്ല ചിന്തിക്കുന്നത്, ആരാധക കേന്ദ്രീകൃതമായി മാറി’; വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ്

ചെന്നൈ: നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്‌നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്‍റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. ആ യാത്ര [&Read More

India

3 മണ്ഡലങ്ങൾ, 3 പാർട്ടികൾ, ഒരേ കുടുംബം; നിയമസഭകളിൽ സാന്റിയാഗോ മാർട്ടിൻ കുടുംബത്തിന്റെ

ചെന്നൈ: ഇന്ത്യയുടെ ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ കരുത്തറിയിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച മാർട്ടിൻ കുടുംബത്തിന്റെ ഈ രാഷ്ട്രീയ മുന്നേറ്റം തമിഴക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡിഎംകെയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ വിജയിച്ചത്. എഐഎഡിഎംകെ [&Read More

India

തമിഴ്നാട്ടിൽ വിജയ് തരംഗത്തിലും കുലുങ്ങാതെ മുസ്‍ലിം ലീഗ്; മത്സരിച്ച രണ്ടിടത്തും തകർപ്പൻ ജയം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിനിടയിലും പതറാതെ മുസ്ലിം ലീഗ്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. വാണിയമ്പാടി, പാപനാശം എന്നീ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്. വിജയ്‌യുടെ ടി.വി.കെ സ്ഥാനാർത്ഥി സയ്യിദ് ബുർഹാനുദ്ദീൻ ശക്തമായ വെല്ലുവിളി ഉയർത്തിയ വാണിയമ്പാടി മണ്ഡലത്തിൽ മുസ്ലിം ലീഗിലെ സയ്യിദ് ഫാറൂഖ് ബാഷയാണ് വിജയിച്ചത്. അവസാന നിമിഷം വരെ [&Read More

Main story

വിജയ്‌യെ വിളിച്ച് രാഹുൽ; സർക്കാർ രൂപീകരിക്കാൻ കൈ കൊടുക്കുമോ കോൺഗ്രസ്?

ന്യൂഡൽഹി/ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ(ടിവികെ) തകർപ്പൻ അരങ്ങേറ്റം കുറിച്ച നടൻ വിജയ്യെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി തന്റെ ആശംസകൾ അറിയിച്ചത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങൾക്ക് ഈ വിജയം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ്യെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായും രാഹുൽ ഗാന്ധി സംസാരിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെRead More

India

‘സുനാമി ജാതകം’ പ്രവചനം ഫലിച്ചു; വിജയ്‌യെ നേരിൽ സന്ദർശിച്ച് ജ്യോതിഷി

തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കന്നിപ്പോരാട്ടത്തിൽ തന്നെ തമിഴക വെട്രി കഴകം (ടി.വി.കെ) തരംഗം തീർക്കുകയാണ്.Read More

India

എംഎൽഎമാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയവുമായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). വോട്ടെണ്ണലിന് ശേഷം തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ്, തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയാൻ പാർട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. നൂറോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ടാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ [&Read More

Main story

നടനു വേണ്ടി വിസിൽ അടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല, വിജയിനെതിരെ പ്രകാശ് രാജ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിൽ വിജയ്ക്ക് ഒരു ഡോക്ടറോ എൻജിനീയറോ മുഖ്യമന്ത്രിയോ ആകാം, എന്നാൽ തമിഴ്‌നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോൾ വിജയ് എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയിൽ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാൽ ഉടൻ മുഖ്യമന്ത്രിയാകാമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നടനു വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി [&Read More