ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജനം അതിനായി തിരയുകയാണെന്നും പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. പുതുക്കോട്ടയിൽ നടന്ന ഒരു വിവാഹചടങ്ങിൽ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ പരാമർശം. ‘തമിഴ്നാട്ടിൽ ഒരു കാലത്ത് കൃത്യമായൊരു ഭരണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ഭരണം എങ്ങോട്ട് പോയി എന്ന് ജനങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാമർശിച്ച്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സഭയിൽ കാണാനില്ലെന്നും ഉദയനിധി സ്വന്തം ‘അപ്പനെ’ [&Read More
Tags :tvk
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ പുനഃസംഘടനയ്ക്ക് വഴിതുറന്ന് എഐഎഡിഎംകെ മുൻ മന്ത്രിമാർ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാക്കളായ സി.വി ഷൺമുഖം, സി വിജയഭാസ്‌കർ എന്നിവർ മറ്റ് ചില മുതിർന്ന നേതാക്കൾക്കൊപ്പം നാളെ പാർട്ടിയുടെ പനായൂർ ആസ്ഥാനത്തെത്തി ടിവികെയിൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെത്തുടർന്ന് കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജൂൺ 8Read More
‘ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം’; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട്
തൊടുപുഴ: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ആവശ്യപെട്ട് ടിവികെ. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിയ്‌ക്കേണ്ടതില്ലെന്നും, നിലവിലെ സാഹചര്യത്തില്‍, ഡാം നിറയുമ്പോള്‍ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത് ഇത് തമിഴ്‌നാട്ടിലേയ്ക്ക ഒഴുക്കണമെന്നും മുല്ലപെരിയാര്‍ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എംഎല്‍എ പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം സംബന്ധിച്ച് [&Read More
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിനിടെ സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ആലോചിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് വിജയ് കൂടിക്കാഴ്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ അത് [&Read More
ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(Read More
ചെന്നൈ: തമിഴ്‌നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാർ കൂടി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ടുപേരുമാണ് പുതിയ മന്ത്രിമാരായത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ്‌യും ചടങ്ങിൽ പങ്കെടുത്തു. മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ്‌യും ഒൻപത് മന്ത്രിമാരും [&Read More
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ഔദ്യോഗിക ക്ഷണം. കേരള ചീഫ് സെക്രട്ടറി എ. ജയതിലകാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അമ്പതിനായിരത്തോളം പേർ പങ്കെരുക്കുമെന്നാണ് പൊതുഭരണ വകുപ്പ് കണക്കുകൂട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ വി.ഡി. സതീശൻ [&Read More
‘വിജയ് പട്ടിണിയിലാണ് വളർന്നതെന്ന വാദം പച്ചക്കള്ളം; ലൊയോള സ്‌കൂളിലെ എന്റെ സഹപാഠിയാണ്’-വിമർശനവുമായി എഴുത്തുകാരൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി വിവാദം. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും പട്ടിണി എന്താണെന്ന് തനിക്കറിയാമെന്നുമുള്ള വിജയിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത് മുൻ സഹപാഠിയും പ്രശസ്ത എഴുത്തുകാരനുമായ മനു ജോസഫ് പരസ്യമായി രംഗത്തെത്തി. ലൊയോള സ്‌കൂളിൽ തന്റെ സഹപാഠിയായിരുന്ന വിജയ് അന്ന് ദാരിദ്ര്യത്തിലായിരുന്നില്ലെന്ന് മനു വ്യക്തമാക്കി. ”തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിൽ വളർന്നയാളാണെന്നും പട്ടിണി എന്താണെന്നു തനിക്ക് അറിയാമെന്നും വിജയ് പറയുന്നുണ്ട്. പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞത്. ലോയോള [&Read More
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു.സഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡിഎംകെയുടെ തീരുമാനം. അതേസമയം എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ [&Read More