പ്രിയതാരം വിജയിയെ നേരിൽ കാണണമെന്ന ഒരൊറ്റ ലക്ഷ്യവുമായി താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയാത്ര തിരിച്ച് യുവദമ്പതികൾ. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളുമാണ് തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഈ കഠിനയാത്ര ആരംഭിച്ചിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തമിഴ്നാട് രാഷ്ട്രീയത്തിലെ വിജയിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാൻ തീരുമാനിച്ചത്. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് കാലക്രമേണ വലിയ ആരാധനയായി മാറിയത്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം [&Read More
Tags :TamilNadu Election 2026
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സർക്കാർ രൂപീകരണത്തിൽ വിജയുടെ ടിവികെ കടുത്ത പ്രതിസന്ധി നേരിടുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചു. മതിയായ പിന്തുണ ഉറപ്പാക്കുന്ന രേഖകൾ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാവൂ എന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 234 അംഗ സഭയിൽ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. അധികാരത്തിലെത്താൻ 10 സീറ്റുകളുടെ കൂടി പിന്തുണയാണ് വിജയിക്ക് ആവശ്യമായിരുന്നത്. ഇതിനിടെ [&Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയ വിജയ്യുടെ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയുടെ രാജ്യസഭാ എംപി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ 35Read More
മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; ടിവികെ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. പട്ടിനമ്പാക്കത്ത് ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, രാത്രി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണത്തിൽ ധാരണയിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുള്ളതിനാൽ ഇടതുപക്ഷ പാർട്ടികൾ, വിസികെ, സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി വിജയ് ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്നാടിന്റെ താൽപ്പര്യം മുൻനിർത്തി ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് ശശികാന്ത് സെന്തിൽ [&Read More
തമിഴ് സിനിമാതാരം വിജയ്യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിജയ് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 624 കോടി രൂപയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. ഇതിൽ 220 കോടി രൂപയുടെ സ്ഥിര ആസ്തിയും 404 കോടി രൂപയുടെ മറ്റ് ആസ്തികളും ഉൾപ്പെടുന്നു. സത്യവാങ്മൂലത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഒരു [&Read More
‘സമൂഹം രാഷ്ട്രീയമായല്ല ചിന്തിക്കുന്നത്, ആരാധക കേന്ദ്രീകൃതമായി മാറി’; വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ്
ചെന്നൈ: നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. ആ യാത്ര [&Read More
‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക്
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, [&Read More
ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിൽ വിജയ്ക്ക് ഒരു ഡോക്ടറോ എൻജിനീയറോ മുഖ്യമന്ത്രിയോ ആകാം, എന്നാൽ തമിഴ്നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോൾ വിജയ് എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയിൽ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാൽ ഉടൻ മുഖ്യമന്ത്രിയാകാമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നടനു വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി [&Read More