10/06/2026
[fontresizer_tawhidurrahmandear_widget]

‘കാലുപിടിക്കാം, ഒരു പാക്കറ്റ് കഞ്ചാവ് തരൂ’; മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആക്രോശം

 ‘കാലുപിടിക്കാം, ഒരു പാക്കറ്റ് കഞ്ചാവ് തരൂ’; മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആക്രോശം

അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ കഞ്ചാവ് പാക്കറ്റ് ആവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. ഹനുമാന്തു എന്ന യുവാവാണ് ടവറിന് മുകളിൽ കയറി മണിക്കൂറുകളോളം താഴെയിറങ്ങാൻ വിസമ്മതിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.

തനിക്ക് ഒരു പാക്കറ്റ് കഞ്ചാവ് വാങ്ങി നൽകിയാൽ കാലുപിടിക്കാമെന്ന് ഇയാൾ തെലുങ്കിൽ ഉറക്കെ നിലവിളിച്ച് അധികാരികളോടും നാട്ടുകാരോടും വിളിച്ചുപറയുകയായിരുന്നു. യുവാവ് താഴേക്ക് ചാടുമോ എന്ന ഭയത്താൽ വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും കൗൺസിലിങ്ങിനുമൊടുവിലാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞത്. തുടർന്ന് യുവാവിനെ വൈദ്യപരിശോധനകൾക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ കടുത്ത മാനസിക വിഷമത്തിലോ മയക്കുമരുന്നിന് അടിമയോ ആകാം എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

Also read: