10/06/2026
[fontresizer_tawhidurrahmandear_widget]

‘എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്, ഇന്ത്യയിലും അമേരിക്കയിലും ഉണ്ട്, എനിക്ക് ഉറപ്പ്’; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

 ‘എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്, ഇന്ത്യയിലും അമേരിക്കയിലും ഉണ്ട്, എനിക്ക് ഉറപ്പ്’; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

ന്യൂഡൽഹി: ലോകത്തെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ടെന്നും, ഇന്ത്യയിലും അമേരിക്കയിലുമെല്ലാം അത്തരം ആളുകളുണ്ടെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യക്കാർക്കെതിരെ അടുത്തിടെ ഉയർന്ന വംശീയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മാർക്കോ റൂബിയോ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റ് ഡോണൾഡ് ട്രംപ് അടുത്തിടെ റീഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് റൂബിയോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഈ വിഷയത്തെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല, എങ്കിലും ഞാൻ അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഓൺലൈനിലും മറ്റുമൊക്കെ ആളുകൾ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടാകാം എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം, ലോകത്തെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്. ഇവിടെ ഇന്ത്യയിലും വിഡ്ഢികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അമേരിക്കയിലും വിഡ്ഢികളുണ്ട്, അവരാണ് എപ്പോഴും ഇത്തരം മണ്ടൻ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.”

അമേരിക്ക എല്ലാവരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്ന രാജ്യമാണെന്നും റൂബിയോ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തേക്ക് വന്ന്, അമേരിക്കൻ ജീവിതരീതിയുമായി പൊരുത്തപ്പെട്ടവരാണ് ഈ രാജ്യത്തെ സമ്പന്നമാക്കിയത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യക്കാർ നൽകുന്ന 20 ബില്യൺ ഡോളറിലധികം വരുന്ന വലിയ സംഭാവനകളെ തങ്ങൾ അംഗീകരിക്കുന്നുവെന്നും, വരും കാലങ്ങളിൽ ആ സംഖ്യ ഇനിയും വർധിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ കുടിയേറ്റ നയങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങളും പുതിയ പരിഷ്കാരങ്ങളും ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും അത് ലോകത്തെല്ലാവർക്കും ബാധകമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. കുടിയേറ്റ സംവിധാനങ്ങളെ കാലോചിതമായി ആധുനികവൽക്കരിക്കുകയാണ് യു.എസ് ചെയ്യുന്നത്. അടുത്ത കാലത്തായി 20 ദശലക്ഷത്തിലധികം (രണ്ട് കോടി) ആളുകൾ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതോടെ അമേരിക്ക വലിയ കുടിയേറ്റ പ്രതിസന്ധിയാണ് നേരിടുന്നതെന്നും മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി.

Also read: