07/09/2026
[fontresizer_tawhidurrahmandear_widget]

‘കൈക്കൂലി വാങ്ങിയിരുന്നത് ഇഎംഐ അടയ്ക്കുന്നതുപോലെ’; നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്

 ‘കൈക്കൂലി വാങ്ങിയിരുന്നത് ഇഎംഐ അടയ്ക്കുന്നതുപോലെ’; നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുൻ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ നിയമസഭയിൽ കടുത്ത അഴിമതി ആരോപണങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാറുകാരിൽ നിന്നും പാർട്ടി ഫണ്ടിലേക്കെന്ന പേരിൽ ബാങ്ക് ലോണിന്റെ ഇഎംഐ അടയ്ക്കുന്നതുപോലെയാണ് ഡിഎംകെ നേതാക്കൾ കൈക്കൂലി വാങ്ങിയിരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഈ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഔദ്യോഗിക രേഖകൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളിൽ കോൺട്രാക്ട് തുകയുടെ 7.5 ശതമാനം മുതൽ 10 ശതമാനം വരെയാണ് അന്നത്തെ ഭരണകക്ഷിയായിരുന്ന ഡിഎംകെ കൈക്കൂലിയായി ഈടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തുക പാർട്ടി ഫണ്ടിലേക്കാണ് വകമാറ്റിയത്. ഇ.ഡി രേഖകൾ പ്രകാരം അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, രവി പ്രസാദ് തുടങ്ങിയവരാണ് ഈ ഫണ്ടിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി.

അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയ്ക്ക് വലിയൊരു ചരിത്രം തന്നെയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, 1970-കളിലെ വീരാണം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും സഭയിൽ ഉദ്ധരിച്ചു. അന്ന് 16 കോടി രൂപയുടെ ടെൻഡർ ഉറപ്പിക്കാൻ 2.5 ശതമാനം തുക പാർട്ടി ഫണ്ടായി വേണമെന്ന് ഡിഎംകെ വക്താവായിരുന്ന മാരൻ ആവശ്യപ്പെട്ടതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. കമ്മീഷന് മുൻപാകെ പുരുഷോത്തമൻ എന്നയാൾ നൽകിയ മൊഴിയിൽ, 29 ലക്ഷം രൂപയുടെ കൈക്കൂലി പല തവണകളായി ഇഎംഐ രൂപത്തിലാണ് അന്ന് നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2001-ൽ മുൻ മുഖ്യമന്ത്രി ജയലളിതയും മുൻ മന്ത്രി സി. പൊന്നയ്യനും ഇതേ വിഷയം സഭയിൽ ഉന്നയിച്ചിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read: