12/06/2026
[fontresizer_tawhidurrahmandear_widget]

ധർമ്മടത്ത് ലീഡ് ചെയ്തപ്പോൾ ആദ്യം വിളിച്ചത് കെ.എം ഷാജി, ‘ആവശ്യമില്ലാത്ത പണിയെടുക്കരുത്, പിണറായിയെ നമുക്ക് സഭയിൽ കിട്ടണം’ എന്ന് പറഞ്ഞു: വി.പി അബ്‌ദുൽ റഷീദ്

 ധർമ്മടത്ത് ലീഡ് ചെയ്തപ്പോൾ ആദ്യം വിളിച്ചത് കെ.എം ഷാജി, ‘ആവശ്യമില്ലാത്ത പണിയെടുക്കരുത്, പിണറായിയെ നമുക്ക് സഭയിൽ കിട്ടണം’ എന്ന് പറഞ്ഞു: വി.പി അബ്‌ദുൽ റഷീദ്

കോഴിക്കോട്: ധർമ്മടം നിയസഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസ് യുവനേതാവ് വി.പി. അബ്ദുൽ റഷീദ്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ പിണറായി വിജയനെ പിന്നിലാക്കി താൻ ലീഡ് ചെയ്തപ്പോൾ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഫോണിൽ വിളിച്ച് നടത്തിയ രസകരമായ പ്രതികരണമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.

“ആദ്യ റൗണ്ടുകളിൽ ലീഡ് വന്നപ്പോൾ ആദ്യം വിളിച്ചത് കെ.എം ഷാജിയാണ്. ‘ഡാ, ആവശ്യമില്ലാത്ത പണിയൊന്നും എടുക്കരുത്, നീ ഇതെന്താ ഭാവിച്ചത്?’ എന്ന് അദ്ദേഹം ചോദിച്ചു. കാര്യം തിരക്കിയപ്പോൾ, പിണറായി വിജയനെ നമുക്ക് സഭയിൽ കിട്ടണം,’ എന്നായിരുന്നു ഷാജിക്കയുടെ മറുപടി,” അബ്ദുൽ റഷീദ് ഓർത്തെടുത്തു. പിന്നാലെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളും വിളിച്ച് സന്തോഷം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇടതുകോട്ടയിൽ ഇത്തരമൊരു മുന്നേറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും വോട്ടെണ്ണൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും മനോഭാവം പോലും ആ നിമിഷങ്ങളിൽ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുകോട്ടയുടെ അടിത്തറ ഇളക്കാൻ യുഡിഎഫിന് സാധിച്ചെന്നും ഇനി അത് പൊളിച്ചെടുക്കണമെന്നും റഷീദ് പറഞ്ഞു. അതേസമയം, പിണറായി വിജയന്റെ വിജയത്തിന് പിന്നിൽ എസ്ഡിപിഐയുമായുള്ള രഹസ്യ ധാരണയാണെന്നും അദ്ദേഹം ആരോപിച്ചു. ധർമ്മടത്ത് എസ്ഡിപിഐക്കുള്ള സ്വാധീനമാണ് സിപീഎമ്മിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പിണറായി വിജയൻ യഥാർത്ഥത്തിൽ നന്ദി പറയേണ്ടത് എസ്ഡിപിഐയോടാണെന്നും അബ്ദുൽ റഷീദ് പറഞ്ഞു.

Also read: