23/07/2026
[fontresizer_tawhidurrahmandear_widget]

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

 പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നടൻ, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ എന്നീ നിലകളിൽ അഞ്ച് പതിറ്റാണ്ടുകാലം വെള്ളിത്തിരയിൽ തിളങ്ങിനിന്ന വ്യക്തിത്വമാണ്. ഭാരതിരാജയുടെ ‘പതിനാറ് വയതിനിലെ’ (1977) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1979-ൽ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന സിനിമയിലൂടെ സംവിധായകനായി. ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘മുന്താണൈ മുടിച്ച്’ ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു. ഭാരതിരാജയുടെ ‘സിഗപ്പ് റോജാക്കൾ’ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായത്. മലയാളത്തിൽ ‘മിസ്റ്റർ മരുമകൻ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

നടി പൂർണിമയാണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്.

Also read: