12/06/2026
[fontresizer_tawhidurrahmandear_widget]

യുഎസിൽ മലയാളി വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; വരനും പൈലറ്റും മരിച്ചു

 യുഎസിൽ മലയാളി വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; വരനും പൈലറ്റും മരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ജോർജിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഫിജി ജോർജ്-ഫേബ ദമ്പതികളുടെ മകനും ഡൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വധു ജെസ്‌നി സാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെസ്‌നി തലവടി സ്വദേശി സാം ഉമ്മൻ-ഷീല ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ 29-ന് വൈകിട്ട് നടന്ന വിവാഹത്തിന് തൊട്ടുപിന്നാലെയുള്ള യാത്രയ്ക്കിടെ ഡോസൺ കൗണ്ടിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. വർഷങ്ങളായി യുഎസിൽ സ്ഥിരതാമസമാക്കിയവരാണ് ഇരു കുടുംബങ്ങളും. വധുവിന്റെ നാട്ടിലെ ബന്ധുക്കൾക്കായി തലവടിയിൽ നിശ്ചയിച്ചിരുന്ന വിരുന്ന് ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടവിവരം നാട്ടിലറിയുന്നത്. സംഭവത്തിൽ യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: