12/06/2026
[fontresizer_tawhidurrahmandear_widget]

സ്വർണ ബ്രേസ്‌ലെറ്റും ഫോണും നൽകി കുട്ടികളെ പീഡിപ്പിച്ചു; 25-കാരി സ്നേഹ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

 സ്വർണ ബ്രേസ്‌ലെറ്റും ഫോണും നൽകി കുട്ടികളെ പീഡിപ്പിച്ചു; 25-കാരി സ്നേഹ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്നേഹ മെർലിൻ (25) എന്ന യുവതിക്കെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവർ നേരത്തെയും ഒന്നിലധികം പോക്സോ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

പീഡനത്തിനിരയായ 16-കാരിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. ഇവരുടെ വീട്ടിലെത്തിയ സമയത്ത് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ സ്നേഹ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും, അടുത്തിടെ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് ചെറുസമ്മാനങ്ങൾ നൽകിയും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ പീഡനം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ ഇവർ അറസ്റ്റിലായിരുന്നു. സ്കൂളിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തുകയും, തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലുമാണ് ക്രൂരത പുറത്തുവന്നത്. കുട്ടിക്ക് സ്വർണ ബ്രേസ്‌ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയാണ് പ്രതി വലയിലാക്കിയത്.

ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് 12-കാരിയുടെ സഹോദരനായ 14-കാരനെ പീഡിപ്പിച്ചതിനും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തത്. ഇതിനുപുറമെ, മുൻപ് ഒരു സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ മെർലിൻ പ്രതിയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് പോലീസ് നിലവിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Also read: