12/06/2026
[fontresizer_tawhidurrahmandear_widget]

‘ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് എത്തുന്നു, ആരോഗ്യമേഖലയെ ബാധിക്കും; ഹോട്ടലുകളിൽ കടന്നുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കും’: വി വി രാജേഷ്

 ‘ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് എത്തുന്നു, ആരോഗ്യമേഖലയെ ബാധിക്കും; ഹോട്ടലുകളിൽ കടന്നുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കും’: വി വി രാജേഷ്

തിരുവനന്തപുരം: പശ്ചിമബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ അവിടെയുണ്ടായിരുന്ന ബംഗ്ലാദേശികൾ കേരളമുൾപ്പെടെയുള്ള മറ്റ് പല സംസ്ഥാനങ്ങളിലേക്കും കടന്നുകയറുന്നതായി വിവരങ്ങളുണ്ടെന്ന് മേയർ വി.വി രാജേഷ് വ്യക്തമാക്കി. അതിഥി തൊഴിലാളികളായി കേരളത്തിൽ തിരിച്ചെത്തിയവരിലും തിരുവനന്തപുരത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരിലും ഇവരുടെ സാന്നിധ്യമുണ്ട്. അനധികൃതമായുള്ള ഇത്തരം ആളുകളുടെ കടന്നുകയറ്റം കേരളത്തിന്റെ ആരോഗ്യമേഖലയെ അടക്കം വളരെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ കോർപ്പറേഷന് ചെയ്യാൻ കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തും. ഇതിന്റെ ഭാഗമായി ലേബർ കോൺട്രാക്ടർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുകയും ലേബർ ക്യാമ്പുകളിൽ കർശന പരിശോധനകൾ നടത്തുകയും ചെയ്യും.

തൊഴിലാളികളുടെ രേഖകൾ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം നഗരത്തിലെ ഹോട്ടലുകളിലും മറ്റും ബംഗ്ലാദേശികൾ അനധികൃതമായി കടന്നുകയറിയിട്ടുണ്ടോ എന്നും അന്വേഷിക്കും. നഗരത്തിലെ ചില സ്പാകളിൽ ബംഗ്ലാദേശി വനിതകൾ ജോലി ചെയ്യുന്നതായി ഇതിനോടകം വിവരം ലഭിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ ഹെൽത്ത് സ്ക്വാഡിനെ ഉപയോഗിച്ച് ഇവിടങ്ങളിലും പരിശോധന കർശനമാക്കും. അനധികൃതമായി എത്തുന്നവരുടെ ഭാഗത്തുനിന്ന് മറ്റ് പലയിടങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇത് വലിയൊരു സുരക്ഷാ പ്രശ്നം കൂടിയാണ്. അതേസമയം, കൃത്യമായ രേഖകളോടെ നിയമവിധേയമായി ഇവിടെ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരത്തിലെ മറ്റ് വികസന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തലസ്ഥാനത്തെ പ്രധാന പ്രശ്നമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് പുറമെ നഗരത്തിലെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനായി കോർപ്പറേഷൻ ചില പുതിയ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. കോർപ്പറേഷനിലെ 101 കൗൺസിലർമാരിൽ ആരൊക്കെയാണ് അവധി ആവശ്യപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിജയിച്ചുവന്ന 101 കൗൺസിലർമാരും മികച്ച അംഗങ്ങളാണെന്നും അഭിപ്രായപ്പെട്ടു. പുറത്തുവരുന്ന പല വാർത്തകളും താൻ ശ്രദ്ധിക്കാറില്ലെന്നും, ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയുടെ മുൻകാല പ്രവർത്തനങ്ങൾ പിന്നീട് പരിഗണിക്കേണ്ട ആവശ്യമില്ലെന്നും വി.വി രാജേഷ് വിശദീകരിച്ചു.

Also read: