12/06/2026
[fontresizer_tawhidurrahmandear_widget]

‘അവരാരാ? സൗജന്യയാത്ര പുരുഷന്മാരുടെയും അവകാശം’;ജൂൺ 15ന് കെഎസ്ആർടിസി ബസുകൾ തടയുമെന്ന് മെൻസ് അസോസിയേഷൻ

 ‘അവരാരാ? സൗജന്യയാത്ര പുരുഷന്മാരുടെയും അവകാശം’;ജൂൺ 15ന് കെഎസ്ആർടിസി ബസുകൾ തടയുമെന്ന് മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് ബസുകൾ തടയുമെന്നും സെക്രട്ടറിയേറ്റിൽ പ്രതിഷേധിക്കുമെന്നും പ്രഖ്യാപനം. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും വീഡിയോയിൽ വ്യക്തമാക്കി.

പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാർഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ സ്ത്രീകൾക്ക് എന്തിനാണ് സൗജന്യ യാത്രയെന്നും അജിത് കുമാർ ചോദിച്ചു.

Also read: