21/07/2026
[fontresizer_tawhidurrahmandear_widget]

‘ശുചിമുറികളിൽ പണം ഒളിപ്പിച്ചു, കടത്തിയത് കോടികൾ’; രാമക്ഷേത്ര തട്ടിപ്പ് കേസിൽ പ്രതിയുടെ മൊഴി

 ‘ശുചിമുറികളിൽ പണം ഒളിപ്പിച്ചു, കടത്തിയത് കോടികൾ’; രാമക്ഷേത്ര തട്ടിപ്പ് കേസിൽ പ്രതിയുടെ മൊഴി

അയോധ്യ: രാമക്ഷേത്ര സംഭാവന മോഷണക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച കോടിക്കണക്കിന് രൂപ താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിച്ച ശേഷമാണ് പുറത്തേക്ക് കടത്തിയതെന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു.

കോടതി അനുമതിയോടെ പൊലീസ് ചോദ്യം ചെയ്ത പ്രതി അവിനാശ് ശുക്ലയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുടെ പേരും ചോദ്യം ചെയ്യലിൽ ഇയാൾ പരാമർശിച്ചിട്ടുണ്ട്. അഴിമതി വാർത്ത പുറത്തുവന്നതിനെ തുടർന്ന് അനിൽ മിശ്രയും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായും കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു.

ഒന്നിലധികം പേരുടെ ഏകോപനത്തിലൂടെയാണ് മോഷണം നടന്നതെന്നാണ് സൂചന. അതേസമയം, മോഷ്ടിച്ച പണം ഉപയോഗിച്ച് ഭൂമിയും വീടും വാങ്ങിയതായും ശുക്ലയുടെ കുറ്റസമ്മത മൊഴിയിലുണ്ട്. കേസിൽ എട്ട് പ്രതികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Also read: