22/07/2026
[fontresizer_tawhidurrahmandear_widget]

ആഡംബര ഹോട്ടലിൽ സിനിമാ നടിമാരെ എത്തിച്ച് വമ്പൻ സെക്‌സ് റാക്കറ്റ്; പോലീസ് റെയ്ഡിൽ രണ്ട് താരങ്ങളെ രക്ഷിച്ചു | Mumbai Sex Racket

 ആഡംബര ഹോട്ടലിൽ സിനിമാ നടിമാരെ എത്തിച്ച് വമ്പൻ സെക്‌സ് റാക്കറ്റ്; പോലീസ് റെയ്ഡിൽ രണ്ട് താരങ്ങളെ രക്ഷിച്ചു | Mumbai Sex Racket

മുംബൈ: ദക്ഷിണ മുംബൈയിലെ ഗിർഗാവിലുള്ള ഒരു പ്രമുഖ ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ മുംബൈ പോലീസ് പിടികൂടി(Mumbai Sex Racket). റെയ്ഡിൽ രണ്ട് സിനിമാ നടിമാരെ പോലീസ് രക്ഷിച്ചു. റാക്കറ്റിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ പോലീസിന്റെ കീഴിലുള്ള ആന്റി ഹ്യൂമൻ ട്രാഫിക്കിങ് സെല്ലിന്(എഎച്ച്ടിസി) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോട്ടലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അതിസാഹസികമായാണു സംഘത്തെ വലയിലാക്കിയത്. ഇടപാടുകാരനെന്ന വ്യാജേന പോലീസ് ഒരാളെ അയച്ചാണ് വിവരം സ്ഥിരീകരിച്ചത്. വിവരം കൃത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് സംഘം ഹോട്ടലിലേക്ക് ഇരച്ചുകയറുകയും റെയ്ഡ് നടത്തുകയുമായിരുന്നു.

രക്ഷിച്ച നടിമാരിൽ ഒരാൾ മറാത്തി ചലച്ചിത്ര രംഗത്ത് സജീവമായുള്ള നടിയാണ്. രണ്ടാമത്തെ നടി ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ സഹനടിയായും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ മേക്കപ്പ് ആർട്ടിസ്റ്റാണ് ഈ റാക്കറ്റിന്റെ ഏജന്റായി പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ വഴിയാണ് ഇടപാടുകാരും നടിമാരും തമ്മിൽ ബന്ധപ്പെട്ടിരുന്നത്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ രേഖകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഘം എത്ര നാളായി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ മറ്റ് പങ്കാളികൾ ആരെങ്കിലുമുണ്ടോ എന്നും കണ്ടെത്താൻ മുംബൈ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: